കേരള മുസ്ലിം ജമാഅത് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീമാപള്ളിയിൽ വച്ച് റംസാൻ റിലീഫ് വിതരണം നടന്നു. കേരള മുസ്ലിം ജമാഅത് കൗൺസിൽ യുത്ത് വിംഗ് ജില്ലാ ഭാരവാഹി ബീമാപള്ളി സക്കീറിന്റെ അധ്യക്ഷതയിൽ കുടിയ യോഗം കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉൽഘാടനം ചെയ്തു. ബീമാപള്ളി ചീഫ് ഇമാം സെയ്‌ദ് പൂക്കോയ തങ്ങൾ അൽ ഹൈദ്രോസ് മുഖ്യ പ്രഭാഷണം നടത്തി. ബീമാപള്ളി മുസ്ലിം ജമാഅത് പ്രസിഡന്റ് മാല മാഹിൻ, കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി സെയ്‌ദലി, കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ എം ഖാസിം കേരള മുസ്ലിം ജമാഅത് കൗൺസിൽ ഭാരവാഹി അബ്ദുൽ അസീസ് മുസ്‌ലിയാർ, ബീമാ പള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബുബക്കർ ഭൈസി, എം കെ എം നിയാസ്, സഫറുള്ള ഹാജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
റിപ്പോർട്ട്ർ – ദൗലത് ഷാ