എഡ്യൂക്കേഷണൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

0

തിരുവനന്തപുരം. സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെയും ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി എഡ്യൂക്കേഷൻ കൗൺസിലിങ് ക്ലാസ് സംഘടിപ്പിച്ചു . സിജി ജില്ലാ ചാപ്റ്റർ രക്ഷാധികാരി ഹബീബിന്റെ അധ്യക്ഷതയിൽ , സിജിയുടെയും ഐ സി ഐ യുടെയും ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫൽ ഉദ്ഘാടനം നിർവഹിച്ചു. ഐ സി എ സെക്രട്ടറി അബൂബക്കർ സ്വാഗതം ആശംസിച്ചു. സിജി പബ്ലിക് റിലേഷൻ ഡയറക്ടർ എം വി .സക്കറിയ, മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻൻ്റിലെ കരിയർ കൗൺസലർ സി . ക്കെ .ഷമീർ എന്നിവർ ക്ലാസുകൾ നയിച്ചു. ഭാരവാഹികളായ മുഹമ്മദ് അറഫാത്ത്, അഫ്സൽ മുന്ന ,അബ്ദുൽ കലാം, അഷറഫ് അലി,നിസാർ അഹമ്മദ്, ,അനസ്, അൻവർ ബിലാൽ, മുഹമ്മദ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു..,

You might also like

Leave A Reply

Your email address will not be published.