ഇ.പി.ജയരാജന് ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

0

പിണറായിയില്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വിപുലമായ സൗഹൃദമുള്ളയാളാണ് ഇ.പി. അതു കൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചേക്കാം.ശിവനോട് പാപി ചേർന്നാല്‍ ശിവനും പാപിയായി മാറുമെന്ന പഴഞ്ചൊല്ലുണ്ടെന്നും ദല്ലാള്‍ നന്ദകുമാറിനെ സൂചിപ്പിച്ചു കൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് നേരത്തെ അറിയാവുന്നയാളാണ് ദല്ലാള്‍ നന്ദകുമാർ. തനിക്കെതിരെയും പ്രവർത്തിച്ചിട്ടുണ്ട്.എന്നാല്‍ ഇ.പി. ജയരാജൻ പാർട്ടി വിട്ടുപോവുമെന്ന് കരുതുന്നില്ല. അത്തരമൊരു സാഹചര്യം നിലവില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടതില്‍ തെറ്റില്ല. ഞാനും ജാവേദ്ക്കറെ കണ്ടിട്ടുണ്ട്.അന്ന് കണ്ടപ്പോള്‍ ഇലക്ഷൻ കാര്യങ്ങളാണ് സംസാരിച്ചത്. നിങ്ങള്‍ക്ക് സീറ്റ് കിട്ടില്ലെന്നും പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കേന്ദ്ര സർക്കാരിൻ്റെ വിലയിരുതലായിരിക്കുമെന്നും സംസ്ഥാന സർക്കാരിൻ്റെ തല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.