വിശ്വാസികൾ ആത്മാവിൽ വെളിച്ചത്തിന്റെ തേർ തെളിയിക്കുന്ന ഒരു പുണ്യമാസമാണ് പരിശുദ്ധ റംസാൻ. ഉച്ചരിക്കുന്ന വാക്കുകളും ചെയ്തുകൂട്ടുന്ന കർമ്മങ്ങളും മാത്രമല്ല മനോമണ്ഡലത്തിൽ ഇടതടവില്ലാതെ കടന്നുവരുന്ന ചിന്തകൾ പോലും സൂക്ഷ്മതയുള്ളതായിരിക്കാൻ ആഗ്രഹിക്കുന്നു. വിശുദ്ധിയായ ആത്മാവ് അല്ലാഹുവുമായി ആത്മബന്ധം പുലർത്തി പ്രാർത്ഥനകളുമായി മുന്നോട്ട് പോകുന്ന നോമ്പുകാലം ഒരു മുസൽമാനെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ്.
Sri. E.M. Najeeb
Chairman, ATE