വിശുദ്ധ റംസാൻ വന്നണഞ്ഞു കണിയാപുരം അൽഹാജ് ബദറുദ്ദീൻ മൗലവി

0

ഇസ്ലാമിലെ വിശ്വാസ ആചാര അനുഷ്ഠാന കർമ്മങ്ങളിൽ ഒന്നാമത്തേതും വളരെ പ്രധാനപ്പെട്ടതും ഏകദൈവ വിശ്വാസമാണ് ഈ വിശ്വാസത്തോട് ചേർത്ത് മറ്റൊരു വസ്തുവിനെയും പങ്കുചേർക്കുവാൻ പാടില്ലാത്തതാകുന്നു ഇത് കടുത്ത പാതകവും ദൈവം ഒരിക്കലും പൊറുക്കപ്പെടാത്തതും ആകുന്നു.ദീനുൽ ഇസ്ലാമിന്റെ നിർബന്ധമായ അനുഷ്ഠാനകർമ്മങ്ങൾ അഞ്ചാകുന്നു ഇതിൽ വൃദാനുഷ്ടാനത്തെ നാലാം സ്ഥാനത്ത് അടയാളപ്പെടുത്തിയിരിക്കുന്നു നോമ്പിന്റെ ആദ്യാന്തിക ലക്ഷ്യം ആത്മ സംസ്കരണമാണ്. വർഷത്തിൽ ഒരു വ്രതാനുഷ്ഠാനം നിർവഹിക്കുന്നതിലൂടെ സംസ്കരണം മാസകാലം ഈ സാധ്യതമാകണമെന്നാണ് സൃഷ്ടാവായ അല്ലാഹുവിന്റെ താൽപര്യം.വിശുദ്ധ ഖുർആനിന്റെ അവതരണാരംഭം കുറിച്ച മാസമത്രെ വിശുദ്ധ റംസാൻ. വിശ്വാസികൾ ഈ മാസത്തിൽ പരിശുദ്ധ ഖുർആനുമായി അഭേദ്യമായ ബന്ധം സ്ഥാപിക്കുന്നു. ഖുർആൻ പഠനം പാരായണം ആശയ വിനിമയം പ്രബോധനം തുടങ്ങിയ മേഖലകളിൽ കൂടുതൽ ഇഴുകി ചേരുന്നു. വിശുദ്ധ ഖുർആൻ മാനവിക സന്മാർഗ്ഗദർശന ഗ്രന്ഥമാകുന്നു. മനുഷ്യ ഹൃദയങ്ങളോടാണ് ഖുർആൻ സംസാരിക്കുന്നത്. അടുക്കുംതോറും അറിയുമ്പോഴും വിജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യനെ നയിച്ചുകൊണ്ട് പോകുന്ന അമാനുഷിക ഗ്രന്ഥമാകുന്നു ഖുർആൻ.ഖുർആനിൽ നൈപുണ്യം സിദ്ധിച്ചിട്ടില്ലെങ്കിൽ സംശയങ്ങളും മൗഢ്യങ്ങളും മനുഷ്യനെ വേട്ടയാടി കൊണ്ടിരിക്കുന്നതാണ് അതിനാൽ ഖുർആൻ പഠിക്കുവാനും ചിന്തിക്കുവാനും മനുഷ്യനോട് ഖുർആൻ ആവശ്യപ്പെടുന്നു. ഖുർആന്റെ തണലിൽ ജീവിതം ചിട്ടപ്പെടുത്തുന്ന ഏതൊരു വ്യക്തിയും ഇഹപര വിജയി ആയിരിക്കുന്നതാണ്.നോമ്പിന്റെ വിവക്ഷ സൗമ് എന്നാകുന്നു. അഥവാ എല്ലാ തരത്തിലും ഉള്ള അരുതായ്മകളിൽ നിന്നുമുള്ള രക്ഷാ കവചം എന്നത്രേ.ശരീരത്തിലും വസ്ത്രത്തിലും ഉണ്ടാകുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കുവാൻ സാധിക്കുന്നതാണ് എന്നാൽ മനസ്സിനെ അശുദ്ധപ്പെടുത്തുന്ന സംഗതികളെ സാംശീകരിക്കുവാനുള്ള ഏക പ്രതിവിധി വ്രതാനുഷ്ഠാനമാകുന്നു. ലോക ഗുരുവായ നബി തിരുമേനിയുടെ വാക്കുകളാണിത്.എല്ലാ നന്മകളെയും പോലെ സർവ്വ തിന്മകളുടെയും കേന്ദ്രം ഹൃദയമാകുന്നു. പ്രവാചക പ്രഭു പറഞ്ഞു “നിശ്ചയമായും മനുഷ്യശരീരത്തിൽ ഒരു മാംസ പിണ്ഡം ഉണ്ട് അതിനെ ശരിയായി സൂക്ഷിക്കുന്നതിൽ കൂടി മാത്രമേ മനുഷ്യൻ നന്നാവുകയുള്ളൂ. അതിനെ ദുഷിപ്പിക്കുമ്പോഴാണ് മനുഷ്യൻ മോശമായിതീരുന്നത് അതത്രെ ഹൃദയം”.ചതി വഞ്ചന ചൂഷണം മോഷണം ദുഷ്ടത അക്രമം കൊള്ള കൊലപാതകം അസൂയ കുശുമ്പ് വെറുപ്പ് പക വിദ്വേഷം പരദൂഷണം പൊങ്ങച്ചം അഹങ്കാരം സ്വാർത്ഥത കൈക്കൂലി കരിഞ്ചന്ത കൊള്ളലാഭം പൂഴ്ത്തിവെക്കൽ മായം ചേർക്കൽ കള്ളം പറയൽ കാപട്യം കപടവിശ്വാസം അപരാതം അപഹാസ്യം അപക്വാതി അധർമ്മം ഇവകൾ പ്രചരിപ്പിക്കൽ അനീതി മനുഷ്യമനസ്സിനെ പെടുത്തുന്നവയും ദൈവകോപവും ശിക്ഷയും ഉണ്ടാകുന്ന സംഗതികളും ആകുന്നു. അശുദ്ധ അതിൻറെ വർഷത്തിൽ ഒരു മാസക്കാലത്തെ വൃദ്ധശുദ്ധിയിലൂടെ ആചാരണത്തിലും അനുഷ്ഠാനത്തിലും നിയമങ്ങൾ പാലിച്ച് നിർവഹിക്കുമെങ്കിൽ പാപ പങ്കിലമായ തൻറെ മനസ്സിനെ പാപരഹിതവും പരിശുദ്ധവും ആക്കി സാക്ഷാൽ സ്രഷ്ടാവായ പടച്ചവന്റെ സാമിപ്യം കരസ്ഥമാക്കുവാൻ സാധിക്കുന്നതാണ്.നോമ്പ് നോൽകുന്നതിലൂടെ സഹജീവികളോട് സഹാനുഭൂതിയും അനുകമ്പയും സ്നേഹവും സൗഹൃദവും ഒപ്പം മറ്റുള്ളവർക്ക് വഴികാട്ടിയും മാർഗ്ഗദർശിയുമായി സർവ്വ സൃഷ്ടികൾക്കും താങ്ങും തണലും ആകാൻ വ്രതാനിഷ്ഠാനം ഉപകരിച്ചിട്ടില്ലെങ്കിൽ നോമ്പിന്റെ മനഃസംസ്കരണം നടന്നിട്ടില്ലായെന്ന് യഥാർത്ഥ ലക്ഷ്യമായ മനസ്സിലാക്കാവുന്നതാണ്.നുഷ്യഹൃദയം എന്ന് പറയുന്നത് മരുഭൂമിയിലെ തൂവൽ പോലെയാകുന്നു കാറ്റിന്റെ ഗതി അനുസരിച്ച് അത് അകംപുറം മറിഞ്ഞു കൊണ്ടിരിക്കുന്നതാണ് ഇപ്രകാരം ആടിക്കളിക്കുന്ന മനസ്സിനെ ദൈവ ചിന്തയിലൂടെ കടിഞ്ഞാണിട്ട് ശുദ്ധ വിചാരം സൽസ്വഭാവം സൽകർമ്മം എന്നീ സൽ ജീവിതത്തിലൂടെ സന്മാർഗ പന്ഥാവിലെക്കെത്തുവാനുള്ള ഒരു പരിചികയാകുന്നു വിശ്വാസികൾക്ക് നോമ്പ് കാലം.മുൻകാല ജീവിതത്തിലെ തെറ്റ് കുറ്റങ്ങളെ പറ്റി ഖേദിച്ച് തെറ്റുകൾ തിരുത്തിയും വിടവുകൾ പരിഹരിച്ചും പ്രാർത്ഥിച്ചും പശ്ചാത്താപിച്ചും പാതിരാ സമയത്ത് തന്റെ മുന്നിൽ പാപങ്ങൾ ഏറ്റുപറഞ്ഞ് സൃഷ്ടാവിന്റെ സൽ ജീവിതത്തിന് വഴിതെളിക്കുവാനുള്ള ഒരു രക്ഷാ കവചമാണ് വിശ്വാസികൾക്ക് റമളാൻ നോമ്പ്.

എത്രയെത്ര നോമ്പുകാലങ്ങൾ കഴിഞ്ഞുപോയി. എന്ത് ചൈതന്യമാണ് ജീവിത മാറ്റമാണ് ഇതിലൂടെ നേടിയെടുക്കുവാൻ സാധിച്ചത്. അതോ വെറും പട്ടിണി മാത്രമായി പെട്ടുപോയോ എന്ന് പുനർചിന്തനത്തിന്റെയും വിചാരത്തിന്റെയും അവസരം കൂടിയാണ് റമളാൻ മാസം. നഷ്ടക്കാരിൽ വീണ്ടു ആരാധന എന്ന് പറയുന്നത് വെറും ലോകത്ത് ഒരു നേട്ടവും ആർക്കും ലഭിക്കുന്നില്ല. മറിച്ച് പ്രവർത്തിച്ചുകൊണ്ട് മാത്രമേ എന്തും സാധ്യമാകുകയുള്ളൂ.പ്രവർത്തിക്കുവാനുള്ള മറ്റുള്ളവരെ അർത്ഥനയാണ് പ്രാർത്ഥന എന്നു പറയുന്നത് സ്നേഹിക്കുമ്പോൾ അത് ഹൃദയത്തിൽ നിന്നുമായിരിക്കണം ജനസേവനവും ജീവകാരുണ്യവും പരോപകാരങ്ങളും ആരാധനയായി മാറുന്നത് അതിന്റെ പേരിൽ ഒരുവാക്ക് കൊണ്ടോ ഒരു നോട്ടം നിമിത്തമോ ഒരാളും ദ്രോഹിക്കപ്പെടാതിരിക്കുമ്പോഴാണ്. അഖില ചരാചരങ്ങൾക്കും നന്മ ഉണ്ടാകണമേ ആഗ്രഹിക്കുന്നത് പ്രാർത്ഥനയും അത് തന്റെ പ്രവൃത്തിയിലൂടെ തെളിയിക്കപ്പെട്ടുമ്പോൾ ആരാധനയുമായി മാറുന്നു. എന്ന് അപരന സഹായിക്കണം അക്രമിയുടെ കൈ പിടിക്കണം മർദ്ദിതനെ മോചിപ്പിക്കണം അനീതിയെ തടയണം സത്യത്തിനു വേണ്ടി നിലകൊള്ളണം ഭരണാധിപൻ അക്രമി ആയാൽ മുഖത്ത് അരുത് എന്ന് പറയുവാനുള്ള ആർജ്ജവം ഉണ്ടാവണം ഇതെല്ലാം വിശ്വാസിയെ കൂടുതൽ കരുത്തനും ദൈവപ്രീതിക്ക് വിധേയനും ആക്കാൻ സഹായിക്കുന്നവയാണ്.എല്ലാ മനുഷ്യരും ഏകദൈവത്തിന്റെ ദാസന്മാരും ദാസികളുമാണ് ഒരു കുടുംബമാണ് ഓരോരുത്തരും പരസ്പരം സഹോദരങ്ങളാണ് ഇതാണ് വിശുദ്ധ ഖുർആന്റെ പ്രഖ്യാപനം ഇതുതന്നെയാണ് വസുദൈവ കുടുംബകം.

തത്വമസി ദൈവം പരാശക്തൻ

ഓം ശാന്തി എല്ലാവർക്കും സമാധാനം

* ഹല്ലേലൂയാ അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തോത്രം.

* അസ്സലാമു അലൈക്കും എല്ലാ മനുഷ്യർക്കും രക്ഷയും സമാധാനവും ഭവിക്കട്ടെ. അള്ളാഹു അക്ബർ അള്ളാഹു അതി മഹാശക്തൻ എന്നാണ് ഈ മഹത് വാക്യങ്ങളുടെ ഉദ്ദേശം

* പള്ളികൾ എന്നാൽ സമാധാനത്തിന്റെ ഭവനം എന്നാകുന്നു വീട്ടിലാണ് സമാധാനം ഉണ്ടാകേണ്ടത് അതിന് വേണ്ടിയാണ് പള്ളികൾ കൊണ്ട് ലക്ഷ്യമാക്കുന്നത് . മനുഷ്യരോട് വെറുപ്പും ദുഷ്ടതയും ഉള്ളവർക്ക് പള്ളിയിൽ സ്ഥാനമില്ല

അമ്പലം എന്നാൽ സ്നേഹാലയം എന്നാണ്. ശത്രുതയും വർഗീയതയും അമ്പലത്തിന് അന്യമാണ് .

ക്ഷേത്രമെന്നാൽ അവശൻ ആശ്രയവും ക്ഷയിക്കുന്നവനെ ത്രസിക്കുന്നത് എന്നും ആകുന്നു. ഇതൊന്നും അറിയാതെ ആയിക്കൂട വിശ്വാസവും കൊണ്ട് നടക്കുന്നത്. ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും മഹത്തുക്കളും വേദങ്ങളും ശിവനും ശ്രീകൃഷ്ണനും ജീസസും മുഹമ്മദ് നബിയും ഇതൊക്കെ ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ വന്നവരാണ്.

എന്നാൽ ഇന്ന് മനുഷ്യമനസ്സിൽ കൂടി ഇരുത്തിരിക്കുന്ന ശിവനും കൃഷ്ണനും – ജീസസും മുഹമ്മദ് നബിയും എന്നൊക്കെ കേൾക്കുമ്പോൾ വർഗീയമായ രാഷ്ട്രീയ വംശീയ ധ്രുവീകരണത്തിന്റെയും വെറുപ്പിന്റെയും വാഗ്ദാനക്കളായിട്ടാണ് നിർവചിക്കുന്നത് ഇതിൽ ദൈവത്തിനും മതത്തിനും യാതൊരു പങ്കുമില്ലെന്നുള്ളതാണ് സത്യം.

ദുഃഖിതരോടൊത്ത് ക്ലേശിക്കുക അവരുടെ ദുഃഖം അകറ്റാൻ യിക്കുക വിവേകികൾ എന്നീ അനജീവനുതകി സ്വജീവിതം ധന്യമാക്കുമല്ലോ മഹാത്മാഗാന്ധിയുടെ വാക്കുകൾ വിവേകികൾക്കുള്ളതാകുന്നു ചുമട് ചുമന്ന് ഷീണിതയായ വയോവൃദ്ധ തന്റെ ചുമട് തലയിൽ പിടിച്ചു തരുവാൻ ആവശ്യപ്പെട്ടപ്പോൾ അത് തന്റെ തലയിൽ ചുമന്നു കൊണ്ടു കൊടുത്ത പ്രവാചകൻ മുഹമ്മദ് നബിയുടെ അനുയായി ആകുവാനുള്ള യോഗ്യതയെ പറ്റിയുള്ള വീണ്ട് വിചാരത്തിനും ജീവിത മാറ്റത്തിനു വേണ്ടിയാണ് റംസാന്റെ പൊന്നമ്പിളി മാനത്ത് വിരിഞ്ഞത്.

ഉദാരതയുടെയും സാഹിഷണതയുടെയും സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മള ചായയിൽ സ്നേഹത്തിലും ഒരുമയിലും കരുണയിലും ചാലിച്ച് പുണ്യങ്ങളുടെ വസന്തോത്സവം പരിശുദ്ധ റംസാന്റെ അനുമോദനാശംകളും പ്രാർത്ഥന പ്രണാമങ്ങളും ഏവർക്കും നേർന്നു കൊള്ളുന്നു. മൗലവി

കണിയാപുരം അൽഹാജ് A. M ബദറുദ്ദീൻ ചെയർമാൻ – K.M. ഉലമ കൗൺസിൽ PH : 9400551501

You might also like

Leave A Reply

Your email address will not be published.