വാർത്താ മാധ്യമ രംഗത്തെ സൂര്യതേജസ് വക്കം മൗലവിയും സ്വദേശാഭിമാനിയും

0

വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗല വിയുടെ 150-ാം ജന്മവാർഷികത്തിൽ ആ ന വോത്ഥാന നായകന്റെ മഹത്വങ്ങൾ പല വീ ക്ഷണകോണിലൂടെ നാം സ്മരിക്കുന്നുണ്ട്. മൗ ലവിയുടെ ‘സ്വദേശാഭിമാനി പത്രവും സാമൂ ഹിക പ്രവർത്തനങ്ങളുമൊക്കെ പൊതുസമൂഹം കൂടുതലായി വിലയിരുത്തിയത് ഈ നൂറ്റാണ്ടി ലാണ്. അതോടൊപ്പം, സാമുദായിക പരിഷ്ക രമത്തിന്റെ ഭാഗമായി മൗലവി നടത്തിയ പ്രത പ്രവർത്തനവും വിദ്യാഭ്യാസ മേഖലകളിലെ ശ ക്തമായ ഇടപെടലുകളും സ്വാഭാവികമായും അ ല്ലാതെയും തമസ്കരിക്കപ്പെടുന്നുണ്ട്.”സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരിക്കു മ്പോൾത്തന്നെ “മുസ്ലീം’ എന്നൊരു മാസിക ആ രംഭിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നുവെങ്കി ലും അത് പുറത്തുവന്നത് 1906 ജനുവരിയിൽ ആയിരുന്നു. അതുവരെ മുസ്ലിം കേരളം കണ്ടി ട്ടില്ലാത്ത കെട്ടിലും മട്ടിലുമുള്ള 24 പേജുകളി ലായി പുറത്തിറങ്ങിയ പ്രഥമ ലക്കം, വിദ്യാ ഭ്യാസ വിഷയത്തിൽ ഏറെ പിന്നോട്ടുപോയി രിക്കുന്ന മുസ്ലിം സമുദായത്തിന്റെ അഭിവൃദ്ധി ക്കും സാംസ്കാരിക ഉന്നതിക്കും വേണ്ടിയുള്ള ഒരു പത്രത്തിന്റെ അനിവാര്യത എടുത്തു പറ ഞ്ഞു. ആദ്യ ലക്കത്തിൽ ചേർത്തിരുന്ന കാനേ ഷുമാരി കണക്കുകളുടെ ചുരുക്കം ഇതാണ്: തി രുവിതാംകൂറിലെ മുസ്ലിങ്ങളുടെ എണ്ണം 190565 ആയിരുന്നു. (ആകെ ജനസംഖ്യയുടെ 6.5 ശ തമാനം). അതിൽ അക്ഷരജ്ഞാനമുള്ളവർ പു രുഷന്മാരിൽ 1000-ൽ 84 പേരും സ്ത്രീകൾ 1000 -ൽ 10 പേരും മാത്രമായിരുന്നു. 20 വയസ്സിനു മുകളിലുള്ള മുസ്ലിം പുരുഷന്മാരിൽ 74 ശതമാ നത്തിനും എഴുത്തോ വായനയോ അറിയില്ല. കൃഷി, കച്ചവടം, സ്വയംതൊഴിൽ എന്നിവയിൽ പാരമ്പര്യമായി കിട്ടിയ അറിവല്ലാതെ മറ്റൊരു വിശേഷ അറിവുമില്ലാതെയാണ് അവർ കഴി ഞ്ഞിരുന്നത്. “മനുഷ്യത്വം’ എന്ന തലക്കെട്ടിലെ ആദ്യ ലേഖനത്തെത്തുടർന്ന് കെ രാമകൃഷ്ണ പിള്ളയുടെ തിരുവിതാംകൂറിലെ മുസല്ലാന്മാർ’, ‘മുഹറം’, അറബി പത്രഗ്രന്ഥത്തിൽ നിന്ന് എ ടുത്ത ‘ജപ്പാനും ഇസ്ലാം മതവവും, “മുസ്ലിം വി ദ്യാഭ്യാസ സഭ’ തുടങ്ങിയ രചനകളാൽ ആ പതിപ്പ് സമ്പുഷ്ടമായിരുന്നു.അടുത്ത ലക്കങ്ങളിൽ പ്രസിദ്ധീകരിച്ച “മു ഹമ്മദീയ വിദ്യാഭ്യാസം’, ‘കേരള മുസല്ലാന്മാ രും മലയാള ഭാഷയും’ തുടങ്ങിയ ലേഖനങ്ങൾ സമുദായ പരിഷ്കരണത്തിനുള്ള ആത്മാർത്ഥ മായ ശ്രമം വ്യക്തമാക്കുന്നു. സർ സയ്യിദ് അ ഹമ്മദ് ഖാന്റെ അലീഗഢ് ആൾ ഇന്ത്യ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഗ്രസ് ഉണ്ടാ യശേഷം അവിടം എത്രത്തോളം അഭിവൃദ്ധി കൈവരിച്ചുവെന്ന കാര്യം ഓർമ്മിപ്പിച്ചു കൊ ണ്ട് മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേ ശത്തെ മുസ്ലിങ്ങൾ ഒത്തൊരുമിച്ച് അത്തരം സഭകൾ ഉണ്ടാക്കണമെന്ന് അടിക്കടി ഓർമ്മ പ്പെടുത്തിയിരുന്നു. കാലോചിത വിദ്യാഭ്യാസ ത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറയുന്ന ലേഖ നം, ഒരു കാലത്ത് സമുദായം ഒന്നത്യത്തിലെ ത്തിയതിന്റെ മുഖ്യ ഹേതു വിദ്യാഭ്യാസം നേ ടുന്നതിലുള്ള അവരുടെ ആസക്തിയും വിദേ ശങ്ങളിൽ പോയി അവിടങ്ങളിലെ പഠിച്ച് അവരുടെ ഗ്രന്ഥങ്ങൾ അന്യഭാഷകളിലേക്കും മാ തൃഭാഷയിലേക്കും പരിഭാഷപ്പെടുത്തി ഗ്രന്ഥ രചനയിൽ അവരുടെ കഴിവിനെ പരിചയപ്പെ ടുത്തിയതുമാണെന്ന് സമർത്ഥിക്കുന്നു.1906 ജനുവരി മുതൽ ആറുലക്കങ്ങളും 1907ൽ ഏഴു ലക്കങ്ങളും ഇറങ്ങിയ ശേഷം നിന്നുപോ “മുസ്ലീം’ 1913ൽ ഡമ്മി 8 വലുപ്പിത്തിലെ 24 പേജിൽ നിന്ന് ഫുൾസ്കേപ്പ് വലുപ്പത്തിൽ 16 പുറങ്ങളിലേക്ക് ആകർഷകമാക്കി വീണ്ടും പ സിദ്ധീകരിച്ചു തുടങ്ങി. 1910ൽ മൗലവിയുടെ സ്വന്തം പ്രസ് സർക്കാർ കണ്ടുകെട്ടിയിരുന്നതി നാൽ ഏറെ ക്ലേശങ്ങൾ സഹിച്ചാണ് ഇത് സാ ധ്യമാക്കിയിരുന്നത്. മനുഷ്യർ സ്വതന്ത്രരാണെ ങ്കിലും അവരുടെ സ്വാതന്ത്ര്യം അപൂർണമാണ ന്നും അവർ ഓരോ കാര്യങ്ങൾ എത്രതന്നെ ക രുതലോടുകൂടി ചെയ്താലും അവ പലപ്പോഴും ആഗ്രഹത്തിനു വിപരീതമായി പരിണമിക്കാറു ണ്ടെന്നുമാണ് മുൻ അനുഭവത്തെക്കുറിച്ച് പുതിയലക്കത്തിൽ സൂചിപ്പിച്ചിരുന്നത്.മൂന്നാം പുസ്തകത്തിലെ ആദ്യ തുടർലേഖ നം ഖുർആനെ സംബന്ധിച്ചായിരുന്നു. ഒരുപ ക്ഷേ, ആദ്യമായിട്ടായിരിക്കും ആ പുണ്യഗ്രന്ഥ ത്തിന്റെ അവതരണം, ദൈവത്തിന്റെ വചന ണം, അതിൽ ഭാഷയുടെയും ശബ്ദത്തിന്റെയും പ്രസക്തി എന്നിവയെല്ലാം അതി ലളിതമായി മലയാളികൾക്കുമുന്നിൽ വിവരിക്കപ്പെട്ടത്. രണ്ടാ മത്തെ ലേഖനം “യഥാർത്ഥ ഉന്നതി’ എന്ന ശീർ ഷകത്തിൽ മനുഷ്യരെയാകെ ഒന്നായി കണ്ടു കൊണ്ടുള്ള ചിന്തനീയമായ വിശകലനമായിരു ന്നു. ഇസ്ലാമിക വിദ്യാഭ്യാസ രീതിയെക്കുറിച്ചു ള്ള ലേഖനം മിസ്റിലെ(ഈജിപ്ത്) അലക്സാ ണ്ട്രിയയിൽ ഉലമാക്കൾ നടത്തുന്ന “മശിഖത്തു ഉലമാഇൽ ഇസ്കരന്തിയ്യാ’ എന്ന സഭയുടെ വർ ഷാന്ത റിപ്പോർട്ടിലെ ശൈഖ് മുഹമ്മദ് ഷാഖിർ എന്ന പണ്ഡിതന്റെ അഭിപ്രായം ഉദ്ധരിച്ചുകൊ ണ്ടാണ് ചേർത്തത്. ലണ്ടനിലെ റിവ്യൂ ഓഫ് റിവ്യൂസ്’ എന്ന പ്രസിദ്ധ ഇംഗ്ലീഷ് മാസികയിൽ “മുസ്ലീം സമുദായത്തിന്റെ അപകർഷതു’ എ ന തലക്കെട്ടോടെ വന്ന ഒരു പ്രതാധിപ പ സംഗത്തെ വിവർത്തനം ചെയ്ത പ്രസിദ്ധീക രിക്കുമ്പോൾ മൗലവിയുടെ ആശയങ്ങൾ ആ തിൽ പ്രതിഫലിക്കുന്നത് നമുക്ക് വ്യക്തമാകു ന്നു. ‘മതവിശ്വാസ സംബന്ധമായ ഒരപേക്ഷ എന്ന തലക്കെട്ടിൽ ജാൺപൂരിൽ വെച്ച് നടന്ന ആൾ ഇന്ത്യാ ഷിയാ കോൺഫറൻസിൽ നവാ ബി സയി) മുഹമ്മദ് നടത്തിയ അധ്യക്ഷപ്രസം ഗത്തിന്റെ ചില ഭാഗങ്ങൾ സാരവത്തായ പ്രസം എം എന്ന നിലയ്ക്ക് റിപ്പോർട്ട് ചെയ്തുകാണു നു, യൂറോപ്പിലും അമേരിക്കയിലും വിവിധ വർ ഗക്കാർ അന്നുണ്ടാക്കിയ ഐക്യത്തെ ഓർമ്മി പ്പിച്ചുകൊണ്ട് ആ മാതൃക പിന്തുടരണമെന്നും, ഹിന്ദു മുസ്ലിം സാഹോദര്യം നിലനിർത്തണമെ ന്നും ആ പ്രസംഗത്തിൽ നവാബ് ആഹ്വാനം ചെയ്തിരുന്നു.’നമ്മുടെ സ്ത്രീകൾ’ എന്നൊരു ശീർഷകത്തിൽ എഴുതിയ മറ്റൊരു ലേഖനത്തിൽ ഈജിപ്തിൽ സ്ത്രീ വിദ്യാഭ്യാസത്തിൽ ഉണ്ടായിട്ടുള്ള മുന്നേറ്റ ത്തെ എടുത്തുപറഞ്ഞുകൊണ്ട് സ്ത്രീകളുടെ ക ഷ്ടാവസ്ഥ പരിഹരിക്കാൻ “അവരെ വിദ്യ അഭ്യ സിപ്പിക്കുക ഒരേയൊരു വഴിയേ നാം കാണുന്നു. ‘ എന്ന് വ്യക്തമാക്കുന്നു. പാശ്ചാത്യ വനിത കളെ ഒരിക്കലും കണ്ണടച്ച് അനുകരിക്കരുത് എ ന സന്ദേശം മലയാള സ്ത്രീകൾക്ക് നൽകുന്ന ത് പുത്തേഴത്ത് രാമൻ മേനോൻ ബി.എ.യുടെ ലേഖനത്തിലൂടെയാണ്. ‘സർവേന്ത്യാ മുസ്ലിം സ്ത്രീവിദ്യാഭ്യാസ സംഘം’ എന്ന മറ്റൊരു ലേ ഖനത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ എ ടുത്തുപറഞ്ഞുകൊണ്ടുള്ള ആവേശോജ്വലമായ സംഘത്തിന്റെ ആഹ്വാനങ്ങൾ കാണുന്നു.ഒരു വാർത്തയുടെ റിപ്പോർട്ടിങ്ങിൽ തിരുവ നന്തപുരത്ത് മുഹറത്തിന് “കിടായടിയ്ക്ക് എ ന്ന പേരിൽ ജന്തുക്കളെ നിർദയം കടിച്ചുവലി ച്ചു എറിയുന്ന നിഷ്ഠൂരപ്രവൃത്തി ചെയ്യുന്നത്. അനാചാരമാണെന്നും അതിനു മതവുമായി ഒ രു ബന്ധവുമില്ലെന്ന് പറയുമ്പോൾ പൂനയിൽ സമാനമായ പ്രവൃത്തിക്കെതിരെ മുസ്ലിങ്ങൾ നൽകിയ ഹർജിയും ചൂണ്ടിക്കാട്ടുന്നുണ്ട്.ലോകവാർത്തകൾ ഉൾക്കൊ ള്ളിച്ച് വായനക്കാരുടെ കാലികമായ അറിവി നെ വളർത്താൻ സഹായിച്ച ‘ലോകാലോകം’ എന്ന പംക്തിയിൽ നിഷ്പക്ഷമായ അവലോ കനങ്ങളും ചേർത്തിരുന്നു. കാൺപൂർ മച്ചിലി ബസാർ പള്ളിക്കേസിൽ വൈസ്രോയ് നേരിട്ടു വന്ന് പോലീസ് ഇടപെടലിനെ തള്ളിപ്പറഞ്ഞ് ഒത്തുതീർപ്പ് ഉണ്ടാക്കിയതിന്റെ അവലോകനം, തെക്കേ ആഫ്രിക്കയിലെ ഇന്ത്യക്കാരെക്കൊണ്ട് ബ്രിട്ടീഷുകാർ ധനവാന്മാരായ കഥ, ഒന്നാം ലോ ക യുദ്ധവും അതിനുമുമ്പും തുടരുമ്പോഴുമു ള്ള ഓരോ രാജ്യങ്ങളുടെയും ഇടപെടലും മു സ്ലിം രാജ്യങ്ങൾക്ക് സംഭവിച്ച വീഴ്ചകളും കോ ട്ടങ്ങളുമെല്ലാം ഇതിൽ പ്രതിപാദിക്കപ്പെട്ടു. തി രുവിതാംകൂർ വിദ്യാഭ്യാസ ഡയറക്ടറുടെ ക്ഷ ണം അനുസരിച്ച് 1913 ഡിസംബർ 21ന് തിരു വനന്തപുരത്ത് വിളിച്ചുകൂട്ടിയ മുഹമ്മദീയ വി ദ്യാഭ്യാസ കോൺഫറൻസിന്റെ സാഹചര്യം വി വരിച്ചുകൊണ്ടൊരു സർക്കാർ ഗസറ്റ് 1914 ഡി സംബർ 15ന് ഇറക്കിയിരുന്നു. അതിന്റെ റിപ്പോർ ട്ടും അനന്തരം നടപടികളും മുഴുവനായി “മു സ്ലിം’ പ്രസിദ്ധീകരിച്ചു. ഡയറക്ടർ വിളിച്ചുകൂഏറ്റവും പുതിയ ട്ടിയ ആലോചനായോഗത്തിൽ ശൈഖ് മാഹിൻ ഹമദാനി തങ്ങളും വക്കം മൗലവിയും ഉൾപ്പെ ടെ 18 പേർ പങ്കെടുത്തു. അവർ സമർപ്പിച്ച നിർദ്ദേശങ്ങൾ അസിസ്റ്റന്റ് ഡയറക്ടർ പരിഗ ണിക്കുകയും എല്ലാ സഹകരണങ്ങളും വാഗ് ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് ഒരു മു സ്ലിം കോൺഫറൻസ് വിളിച്ചുചേർക്കാനും മ ഹാസഭ ഉണ്ടാക്കാനുമായി അംഗങ്ങൾ ഒത്തു ചേർന്ന് വക്കം മൗലവിയെ പ്രസിഡന്റാക്കി ക മ്മിറ്റി രൂപവത്കരിച്ചു. നിർദ്ദേശങ്ങൾ പരിഗണി ച്ച സർക്കാർ അനുകൂല നടപടികൾ എടുത്ത തിന്റെ വെളിച്ചത്തിൽ പല ഉദ്യോഗസ്ഥരും ഇ തിനായി മുന്നോട്ടുവന്നു. പണ്ഡിതനും സാ ഹിത്യകാരനും പ്രഭാഷകനുമായ സ്കൂൾ ഇൻ സ്പെക്ടർ ഒ എം ചെറിയാൻ ആയിരുന്നു അ തിൽ പ്രമുഖൻ. ‘മുസ്ലിം’ പ്രസിദ്ധീകരിച്ചു. അ ദ്ദേഹത്തിന്റെ ‘മുഹമ്മദീയ വിദ്യാഭ്യാസം’ എ ന്ന ലേഖനത്തിൽ ഉൾപ്പെടുത്തിയിരുന്ന ചില സ്ഥിതിവിവരക്കണക്കുകൾ സമുദായ സ്നേഹി കളുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. 1913ൽ തിരുവിതാംകൂറിൽ ഉണ്ടായിരുന്ന ജനസംഖ്യ യിൽ പതിനാറിൽ ഒരാൾ മുസ്ലിം ആയിരുന്നു. (മുസ്ലീം ജനസംഖ്യ 226617). തന്റെ കീഴിലെ 10 താലൂക്കുകളിൽ 80213 പേരുള്ളതിൽ 15-20 പ്രാ യക്കാരായ മുസ്ലിങ്ങൾ 8589, അതിൽ വിദ്യാ ഭ്യാസമുള്ളവർ 713, കൊല്ലം താലൂക്കിലെ 862 കുട്ടികളിൽ പഠിച്ചവർ 36. കരുനാഗപ്പള്ളിയിൽ 2404 പേരിൽ 12 പേരും. കുന്നത്തൂർ താലൂക്കിൽ 10 വയസ്സിനുതാഴെ 1189 പേരുള്ളപ്പോൾ അ തിൽ എഴുത്ത് അറിയാവുന്നവർ ഒരാൾ മാത്രം.ഈ വിഷയത്തിൽ ഒ എം ചെറിയാൻ പുലർ ത്തിയ ശുഷ്കാന്തി മൗലവിക്ക് നൽകിയ ഒരു ക ത്തിൽ നിന്നും വ്യക്തമാണ്. (ആ കത്തും പിന്നീ ട് പ്രസിദ്ധീകരിക്കുകയുണ്ടായി). സമുദായം വി ദ്യാഭ്യാസത്തോട് എത്രമാത്രം പുറംതിരിഞ്ഞു നിൽ ക്കുകയാണെന്ന കാര്യം മൗലവിയുടെ പ്രതത്തി ലൂടെയാണ് പുറംകോലം അറിയുന്നത്. സർക്കാർ ഇടപെടലുകൾക്കും സമുദായത്തിനുള്ളിലെ പ രിവർത്തനത്തിനുമായി നേരിട്ടും സീതി സാഹി ബ്, കെ എം മൗലവി, ഇ കെ മൗലവി തുടങ്ങി യ ശിഷ്യരിലൂടെയും അദ്ദേഹം നടത്തിയ ശ്രമ ങ്ങൾ പിൽക്കാലത്ത് കേരള മുസ്ലിങ്ങൾക്ക് വരു ത്തിയ പരിവർത്തനങ്ങൾ നമുക്ക് മുന്നിലുണ്ട്.(അവലംബം: വക്കം മൗലവി മെമ്മോറിയൽ ആന്റ് റി സർച്ച് സെന്റർ, വക്കം മൂന്നുഭാഗങ്ങളായി പ്രസിദ്ധീ കരിക്കാനിരിക്കുന്ന 1913 – 19:16 കളിലെ ‘മുസ്ലിം’ മാസികകളിൽ നിന്ന്)

 

You might also like

Leave A Reply

Your email address will not be published.