ഭൗതിക വളർച്ച ആത്മീയതക്ക് തടസ്സമല്ല :കല്ലട

0

പാറശ്ശാല : ഭൗതികവളർച്ച എത്ര കണ്ട് വർധിച്ചാലും ആത്മീയതലത്തിന് കോട്ടം സംഭവിക്കില്ലെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ കല്ലടനാരായണപിള്ള
പാറശാല ശുഭാനന്ദ ധർമ്മ ദ്വാരക ആശ്രമത്തിന്റെ മുപ്പതാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തുദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ആശ്രമ മഠാധിപതി സ്വാമി സത്യാനന്ദജി ദീപം തെളിച്ചു.
ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ സൂര്യദേവ് അധ്യക്ഷത വഹിച്ചു.
ബിജെപി തമിഴ്നാട് എക്സിക്യൂട്ടീവ് അംഗം കുമാരി മഹേശ്വരി,കൊല്ലം തങ്കപ്പൻ,ഗോപി മണിമല,കെഎൽ സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു

You might also like

Leave A Reply

Your email address will not be published.