ആത്മസംസ്കരണത്തിന്റെയും ആത്മ ചിന്തകളുടെയും ആരാധനകളുടെയും അനുഗ്രഹീതമായ റംസാൻ നാളുകളിൽ അവനവൻ ചെയ്ത സൽപ്രവർത്തനങ്ങക്കുള്ള സന്തോഷ പ്രതിഫലങ്ങൾ സംജാതമാകുന്നു.ത്യാഗപൂർണ്ണമായ വൃതാനുഷ്ടാനങ്ങൾ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശങ്ങൾ വിശ്വാസികൾക്കും അനുഗുണമാകുന്നു. ധർമ്മചിന്തയുടെ തിരിനാളങ്ങൾ കരളിൽ കൊളുത്തിക്കൊണ്ടാണ് പരിശുദ്ധ റംസാൻ നാളുകൾ കടന്നു പോകുന്നത്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറയെ ഭക്ഷണം കഴിക്കുന്നവർ നമ്മളിൽ പെട്ടവനല്ല എന്ന നമ്പി വചനം പ്രാവർത്തികമാകാൻ അയൽക്കാരൻ ഏതു മതക്കാരനയാലും അവന്റെ വിശപ്പടക്കാൻ നാം ബാധ്യസ്ഥരാണ്. ലോകസാഹോദര്യത്തിന്റെ അമൂല്യ സന്ദേശം അരുൾ ചെയ്ത അന്ത്യപ്രവാചകന്റെ ജീവിതചര്യകൾ നാം ജീവിതത്തിൽ പകർത്തുവാൻ പരിശുദ്ധ റംസാനിൽ പ്രതിജ്ഞ പുതുക്കാം.
Padmasree. M. A. Yusuff Ali Chairman Lulu Group International