ടെക്കികളുടെ സാഹിത്യോത്സവമായ ‘പ്രതിധ്വനി സൃഷ്ടി’ വിജയികള്‍ക്കുള്ള പുരസ്കാരം ജി ആര്‍ ഇന്ദുഗോപന്‍ വിതരണം ചെയ്തു

0
തിരുവനന്തപുരം: സാഹിത്യ മേഖലയിലെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ തടസ്സമാകേണ്ടതില്ലെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി ആര്‍. ഇന്ദുഗോപന്‍ പറഞ്ഞു.ടെക്കികളുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച ‘സൃഷ്ടി’ സാഹിത്യ മത്സരങ്ങളുടെ പത്താമത് പതിപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി ജീവനക്കാര്‍ക്കിടയിലെ സാഹിത്യകാരുമായി എഴുത്തനുഭവങ്ങള്‍ ഇന്ദുഗോപന്‍ പങ്കുവച്ചു.  തിരക്കേറിയ പ്രൊഫഷണല്‍ ഷെഡ്യൂളുകള്‍ മാറ്റിവെച്ച് പ്രതിധ്വനി സംഘടിപ്പിച്ച മത്സരങ്ങളില്‍ മികച്ച രീതിയില്‍ പങ്കെടുത്തത് സാഹിത്യത്തോടുള്ള ടെക്കികളുടെ തീക്ഷ്ണമായ താല്പര്യത്തിന്‍റെ പ്രതിഫലനമാണ്. പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ അസാധാരണമായ സാഹിത്യ സൃഷ്ടികള്‍ രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ടെക്കി എഴുത്തുകാര്‍ക്ക് ചിന്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.ജൂറി അധ്യക്ഷ വി എസ്. ബിന്ദു വിശിഷ്ടാതിഥിയായി. ടെക്കികളിലെ കലാപരമായ കഴിവുകള്‍ പുറത്തെടുക്കാന്‍ നിരന്തര വായനയും അന്വേഷണവും ആവശ്യമാണെന്ന് വി.എസ് ബിന്ദു അഭിപ്രായപ്പെട്ടു.ഐടി പ്രൊഫഷണലുകളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പ്രതിധ്വനി  സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.കേരളത്തിലെ നൂറിലധികം ഐടി കമ്പനികളില്‍ നിന്നുള്ള 194 എഴുത്തുകാരുടെ 284 കൃതികളാണ് സൃഷ്ടി 2023നു ലഭിച്ചത്. പ്രശസ്ത എഴുത്തുകാര്‍ അംഗങ്ങളായ പാനല്‍ തിരഞ്ഞെടുത്ത വിജയികള്‍ക്ക് ട്രോഫിയും  സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡുകളും പുസ്തകങ്ങളും സമ്മാനിച്ചു.ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗവും സാഹിത്യ ക്ലബ്ബിന്‍റെ പ്രതിനിധിയുമായ അനില്‍ദാസ് അധ്യക്ഷത വഹിച്ചു. പ്രതിധ്വനി സൃഷ്ടി 2023 കണ്‍വീനര്‍ രാജി ചന്ദ്രിക ,പ്രതിധ്വനി  സെക്രട്ടറി വിനീത്  ചന്ദ്രന്‍, സാഹിത്യ ക്ലബ്  കണ്‍വീനര്‍ നെസിന്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിധ്വനി സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍ , പ്രതിധ്വനിയുടെ വിവിധ ഫോറം കണ്‍വീനര്‍മാരും ഇരുനൂറിലധികം ടെക്കികളും പരിപാടിയില്‍ പങ്കെടുത്തു.
കവിതാ രചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്) , കഥാ രചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്), ഉപന്യാസ രചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം.

പത്താമത് പതിപ്പിന്‍റെ വിജയികള്‍ (വിജയിയുടെ പേര്, കമ്പനി എന്ന ക്രമത്തില്‍)

മലയാളം കവിത:
ഒന്നാം സ്ഥാനം: വിനീഷ് രമണന്‍ (റൂബി സെവന്‍) ,രണ്ടാം സ്ഥാനം: അരവിന്ദ് കേശവ് (അലയന്‍സ്), മൂന്നാം സ്ഥാനം: ഋഷികേശ് ശശിഭൂഷണ്‍ (സ്പെറിഡിയന്‍) ,വായനക്കാര്‍ തിരഞ്ഞെടുത്ത കവിത: അജയഘോഷ് സി.ഐ (വേ ഡോട്ട് കോം)

ഇംഗ്ലീഷ് കവിത:
ഒന്നാം സ്ഥാനം: സൂര്യ മേരി ഈശോ (ഐ.ബി.എസ്) ,രണ്ടാം സ്ഥാനം: എസ്.മണി.രാമലിംഗം (തോട്ട്ലൈന്‍ ടെക്നോളജീസ്), മൂന്നാം സ്ഥാനം: ദിവ്യ.എസ് (ടി.സി.എസ്), വായനക്കാര്‍ തിരഞ്ഞെടുത്ത കവിത: സാനു ഖാന്‍ (ടി.സി.എസ്)
തമിഴ് കവിത:
ഒന്നാം സ്ഥാനം: അലക്സ്.വി.എസ് (ബ്രാഡ് ഡോക്ക് ഇന്‍ഫോടെക്ക്), രണ്ടാം സ്ഥാനം: എസ്.മണി.രാമലിംഗം (തോട്ട്ലൈന്‍ ടെക്നോളജീസ്), മൂന്നാം സ്ഥാനം: ബാലകൃഷ്ണന്‍ മോഹന്‍ദാസ് (ടി.സി.എസ്), വായനക്കാര്‍ തിരഞ്ഞെടുത്ത കവിത: സച്ചിന്‍ ദീപന്‍ (ജെന്‍ റോബോട്ടിക്സ്)
ഹിന്ദി കവിത:
ഒന്നാം സ്ഥാനം: അലക്സ്.വി.എസ് (ബ്രാഡ് ഡോക്ക് ഇന്‍ഫോടെക്ക്), രണ്ടാം സ്ഥാനം: ഷനൂബ.പി (ക്യു ബസ്റ്റ്), മൂന്നാം സ്ഥാനം: ജിഞ്ചു തുളസീധരന്‍ (യു.എസ്.ടി), വായനക്കാര്‍ തിരഞ്ഞെടുത്ത കവിത: ഷനൂബ.പി (ക്യു ബസ്റ്റ്)
മലയാളം കഥ:
ഒന്നാം സ്ഥാനം: അഭ്യുദ്.ഏ (ക്രേച്ചു  ഗ്ലോബല്‍ സൊല്യൂഷന്‍സ്), രണ്ടാം സ്ഥാനം: നിപുണ്‍ വര്‍മ്മ (യു.എസ്,ടി) ,മൂന്നാം സ്ഥാനം: മറീന കെ ജോര്‍ജ്ജ് (അലയന്‍സ്), വായനക്കാര്‍ തിരഞ്ഞെടുത്ത കഥ: അക്ഷയ് പി.ആര്‍ (അപ്താര ലേര്‍ണ്ണിംഗ്)

ഇംഗ്ലീഷ് കഥ:
ഒന്നാം സ്ഥാനം: അരുണ്‍. എസ്.എം (ടൂണ്‍സ് ആനിമേഷന്‍സ്), രണ്ടാം സ്ഥാനം: സോണി മാത്യു (അലയന്‍സ്), മൂന്നാം സ്ഥാനം: അജിത്ത് കവിരാജന്‍ (ഇന്നൊവേഷന്‍ ഇന്‍ക്യൂബേറ്റര്‍) ,വായനക്കാര്‍ തിരഞ്ഞെടുത്ത കഥ: അജിത്ത് കവിരാജന്‍ (ഇന്നൊവേഷന്‍ ഇന്‍ക്യൂബേറ്റര്‍)

തമിഴ് കഥ:
ഒന്നാം സ്ഥാനം: ബാലകൃഷ്ണന്‍ മോഹന്‍ദാസ് (ടി.സി.എസ്), വായനക്കാര്‍ തിരഞ്ഞെടുത്ത കഥ: ബാലകൃഷ്ണന്‍ മോഹന്‍ദാസ് (ടി.സി.എസ്)
ഹിന്ദി കഥ:
ഒന്നാം സ്ഥാനം: ഷീജ ജോസഫ് (കമ്പ്യു നീഡ്സ്), രണ്ടാംസ്ഥാനം: ആരതി.എസ്.ലാല്‍ (പ്രോംപ്റ്റ് ടെക് ഗ്ലോബല്‍) , മൂന്നാം സ്ഥാനം: ആരാധനാ എബ്രഹാം (സ്കാല്‍ഗോ ടെക്നോളജീസ്), വായനക്കാര്‍ തിരഞ്ഞെടുത്ത കഥ: ഷെറിന്‍ മറിയം ഫിലിപ്പ് (എന്‍വെസ്റ്റ് നെറ്റ്)
മലയാളം ലേഖനം:
ഒന്നാം സ്ഥാനം: ആതിര.യു (ഇ വൈ), രണ്ടാം സ്ഥാനം: മീര ജോസഫ് (സാസ്വാപ്പ് ടെകീസ്) , മൂന്നാം സ്ഥാനം: നിതിന്‍ എല്‍ദോ എബ്രഹാം (ഫക്കീ ടെക്നോളജീസ്) ,വായനക്കാര്‍ തിരഞ്ഞെടുത്ത ലേഖനം: ദേവികനായര്‍.സി (എസ്. ഇ മെന്‍റര്‍)
ഇംഗ്ലീഷ് ലേഖനം:
ഒന്നാം സ്ഥാനം: ലക്ഷ്മി മോഹന്‍ദാസ് (അലിയന്‍സ്) ,രണ്ടാം സ്ഥാനം: ഗൊഗോണ സൈകിയ (ഇ.വൈ) , മൂന്നാം സ്ഥാനം: അംജിത.വി.എസ് (സഫിന്‍ ലാബ്സ്), വായനക്കാര്‍ തിരഞ്ഞെടുത്ത ലേഖനം: അര്‍ജ്ജുന്‍ കൃഷ്ണ ദാസ് (വലോരെം റിപ്ലൈ)
ഹിന്ദി ലേഖനം:
ഒന്നാം സ്ഥാനം: സുമിത്ര.ആര്‍.ഭട്ട് (ഐ.ബി.എം ഇന്ത്യ), രണ്ടാം സ്ഥാനം: ഷെറിന്‍ മറിയം ഫിലിപ്പ് (എന്‍വെസ്റ്റ് നെറ്റ്), മൂന്നാം സ്ഥാനം: ഷീജ ജോസഫ് (കമ്പ്യു നീഡ്സ്), വായനക്കാര്‍ തിരഞ്ഞെടുത്ത ലേഖനം: സുമിത്ര.ആര്‍.ഭട്ട് (ഐ.ബി.എം ഇന്ത്യ)
You might also like

Leave A Reply

Your email address will not be published.