കേരളത്തിൽ ആദ്യമായി വനിതാ മൊബൈൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച വെള്ളയമ്പലം ടി. എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി
തിരു :കേരളത്തിൽ ആദ്യമായി വനിതാ മൊബൈൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച വെള്ളയമ്പലം ടി. എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി, മൊബൈൽ ടെക്നോളജി രംഗത്തെ വനിതകളെയും, സാമൂഹിക സാംസ്‌കാരിക രംഗത്തെ വനിതകളെയും ആദരിച്ചു. ഫാക്കൽറ്റി ജസ്‌നി ജസീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ. പി. എസ് ഉത്ഘാടനം ചെയ്തു.
സി. ഡബ്ലിയു. സി. ചെയർപേഴ്സൻ അഡ്വ. ഷാനിബ ബീഗം, ചലച്ചിത്ര താരം സിനി കോലത്തുകര, ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയ ഗായികയും, ബഹുമുഖ പ്രതിഭയുമായ യൂണിവേഴ്സിറ്റി കോളേജ് ഡിഗ്രി വിദ്യാർത്ഥിനി ഫാത്തിമ അൻഷി,എം. ഡി. ജമീൽ യൂസുഫ്, അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, സി. ഇ. ഒ. വിജയ കുമാർ എന്നിവർ പ്രസംഗിച്ചു.ഫാക്കൽറ്റി സോനാ ശശി സ്വാഗതവും, ഷീ ടെക്‌നിഷ്യൻ അനീഷ ബീവി നന്ദിയും പറഞ്ഞു. ജില്ലാ പോലീസ് മേധാവി പ്രതിഭകളെ ആദരിച്ചു.