ദേശീയബാലതരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മംഗലപുരം എം.എസ്.ആര്‍. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം ചെയര്‍മാനും, മുന്‍ എം.എല്‍.എ. യുമായ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു
ഈശ്വരപ്രാര്‍ത്ഥന കുമാരി ആര്‍ദ്രാ അരവിന്ദ് ആലപിച്ചു. എഴുത്തുകാരിയും, അധ്യാപികയുമായ എസ്. ജുബിനാബീഗം മുഖ്യാതിഥിയായി. ജാവേദ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ എം. ജഗേന്ദ്രന്‍ സ്വാഗതവും, താലൂക്ക് സെക്രട്ടറി ആദില്‍ ഇഷാന്‍ നന്ദിയും പറഞ്ഞു. ദേശീയബാലതരംഗം ഭാരവാഹികളായ എം.എച്ച്. സുലൈമാന്‍, ആറ്റുകാല്‍ ശ്രീകണ്ഠന്‍, ഷാനവാസ്, ബിജി ഉണ്ണി, യാസ്മിന്‍ സുലൈമാന്‍, ഗിരിനാഥന്‍, കുമാരി ആര്യ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയബാലതരംഗം താലൂക്ക് ശലഭമേള വിജയികള്‍ക്കും, സബ്ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവര്‍ക്കും, എല്‍.എസ്.എസ്., യു.എസ്.എസ്. വിജയികള്‍ക്കും ഉള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വിശിഷ്ടാതിഥികളോടൊപ്പം വിവിധ സ്കൂളുകളിലെ അധ്യാപകരും സമ്മാനവിതരണത്തിന് നേതൃത്വം നല്‍കി. ആറ്റിങ്ങല്‍ ബോയ്സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എച്ച്.എസ്. വിഭാഗത്തിലും, കണിയാപുരം മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എച്ച്.എസ്. വിഭാഗത്തിലും, കഴക്കൂട്ടം ജ്യോതിസ് പബ്ലിക് സ്കൂള്‍ യു.പി. – എല്‍.പി. സീനിയര്‍ വിഭാഗങ്ങളിലും, ഇടവ ലിറ്റില്‍ ഫ്ലവര്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ എല്‍.പി. ജൂനിയര്‍ വിഭാഗത്തിലും, അയിരൂര്‍ എം.ജി.എം. മോഡല്‍ സ്കൂള്‍ കെ.ജി. വിഭാഗത്തിലും ഓവറോള്‍ നേടി. ജില്ലയിലെ നൂറിലധികം സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിഭകള്‍ ചടങ്ങില്‍ പങ്കെടുത്തു.”