ജീവനക്കാരുടെ കുട്ടികൾക്ക് കരിയർ ഡിസൈൻ ക്ലാസ്സ്‌ : ഭാവി സുരക്ഷിതമാക്കാൻ നേരിട്ട് ഇടപെട്ട് സ്ഥാപന മേധാവി

0

കൊച്ചി : സാധാരണ ഒരു സ്ഥാപനത്തിലെ സിഇഒ ഇടപെടാറുള്ളത് ജീവനക്കാരുടെ കാര്യങ്ങളിലും ജോലി സംബന്ധിച്ചുള്ള വിഷയങ്ങളിലും ആണ് . എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ജീവനക്കാരുടെ കുടുംബാംഗങ്ങളെ കൂടി ചേർത്തുപിടിക്കുകയാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സർ. സോഹൻ റോയി . ജീവനക്കാരുടെ കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കുന്നതിനും വിദ്യാഭ്യാസ രീതിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതിനും വേണ്ടിയുള്ള കർമ്മ പദ്ധതിക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് . ഇൻഡിവുഡ് ടാലന്റ് ക്ലബ്ബ് നേതൃത്വം നൽകുന്ന ഈ പദ്ധതി, അദ്ദേഹത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപ്പാവുന്നത് . കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി അവർ ചെറിയ പ്രായത്തിൽ ചെയ്യേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയിട്ടുള്ള വിവിധ വിഷയങ്ങൾ , കുട്ടികളുടെ വിദ്യാഭ്യാസ പാത തെരഞ്ഞെടുക്കുന്നത്, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ കരിയർ ഡിസൈനിന്റെ ഭാഗമാകും .അഞ്ചുവർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത് .പഠന സമയത്ത് തന്നെ ഭാവിയിൽ ആരാകണം എന്നുള്ള ചിന്ത, അവിടേക്ക് എത്തിപ്പെടാനുള്ള കൃത്യമായ വഴി, മറ്റ് അഭിരുചികൾ വളർത്താനുള്ള മാർഗ്ഗങ്ങൾ , അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങൾ, ഡിജിറ്റൽ വിദ്യാഭ്യാസം, വായനാശീലം, സെൽഫ് ഡിഫൻസ് തുടങ്ങിയ വിവിധ വിഷയങ്ങളിലൂടെയാണ് കരിയർ ഗൈഡൻസ് കടന്നു പോകുന്നത് .


ഓരോ വിദ്യാർത്ഥിയും തന്റെ അഭിരുചിയനുസരിച്ചുള്ള ഒരു മെന്ററെ കണ്ടെത്തി ലക്ഷ്യബോധത്തോടെ മുന്നേറി ജീവിത വിജയത്തിൽ എത്തണമെന്നും അതിനുവേണ്ടിയുള്ള എല്ലാ പിന്തുണയും ഏരീസ് ഗ്രൂപ്പ് മേധാവി എന്ന നിലയിൽ താൻ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിപ്ലവകരമായ മാറ്റം, മറ്റു മേഖലകളിലേക്ക് ഉടൻതന്നെ എത്തുമെന്നും, സ്ഥാപനത്തിലെ ജീവനക്കാരുടെ പെൺമക്കൾക്ക് സെൽഫ് ഡിഫൻസ് പഠിക്കുന്നതിന് വേണ്ടിയിട്ടുള്ള എല്ലാ ചെലവും സ്ഥാപനം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡിവുഡ് ടാലന്റ് ക്ലബ്ബ് ബ്രാൻഡ് അംബാസിഡറും പ്രശസ്ത സിനിമ താരവുമായ വിയാൻ മംഗലശ്ശേരി ആണ് കരിയർ ഗൈഡൻസ് പരിപാടിയുടെ അധ്യക്ഷത വഹിച്ചത്.

സ്ഥാപനത്തിലെ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിക്കുന്നതിനും , സമയം കൃത്യമായി രീതിയിൽ ഉപയോഗിക്കുന്നതിനും , ജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തിനും തുല്യമായ രീതിയിൽ സമയം വിനിയോഗിക്കുന്നതിനുമായി സർ. സോഹൻ റോയ് തന്നെ രൂപകൽപ്പന ചെയ്ത എഫിഷ്യൻസി മാനേജ്മെന്റ് ടൂളാണ്
‘എഫിസം ‘. ഇത് ഉപയോഗപ്പെടുത്തി കുട്ടികളുടെ ടാലെന്റും പാഷനും മികച്ചതാക്കുകയും കരിയറിൽ പുതിയ ടാർഗറ്റുകൾ സജ്ജീകരിയ്ക്കുകയും ചെയ്യുവാൻ കഴിയും . ഇതിലൂടെ പുതുതലമുറയിലെ ഓരോ കുട്ടികൾക്കും അവരുടെ ഭാവി സുരക്ഷിതമാക്കാനും സാധിക്കും.ജീവനക്കാരുടെ രക്ഷകർത്താക്കൾക്ക് പെൻഷൻ, പങ്കാളികൾക്ക് ശമ്പളം, ശിശു സംരക്ഷണ അവധി, പെൻഷനോടുകൂടിയ വിരമിക്കൽ പദ്ധതികൾ, വനിതാ സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാർക്കായി അൻപത് ശതമാനം ഓഹരികളുടെ സംവരണം , വനിതാ കേന്ദ്രീകൃതമായ ഓഫീസുകൾ, സ്ത്രീധനം, അവയവ ദാന പദ്ധതി എന്നിവയും ലിംഗ വിവേചനം, ജാതിപരമായ വേർതിരിവ്, എന്നിവയ്ക്ക് എതിരെയുള്ള ശക്തമായ നയങ്ങളും സ്ഥാപനത്തിൽ ഏർപ്പെടുത്തിയത് മറ്റ് ഏതൊരു സ്ഥാപന മേധാവിയിൽ നിന്നും സർ സോഹൻ റോയിയെ
വ്യത്യസ്തനാക്കുകയാണ്.

You might also like

Leave A Reply

Your email address will not be published.