എം. സുരേഷ്ബാബുവിന്റെ പുസ്തകം ‘ബാബാ സാഹേബ് ഡോ. ബി. ആർ. അംബേദ്കർ അനശ്വരതയിലെ നീല നക്ഷത്രം’ പ്രകാശിപ്പിച്ചു

0

തിരുവനന്തപുരം : എം. സുരേഷ്ബാബു രചിച്ച ‘ബാബാ സാഹേബ് ഡോ. ബി. ആർ. അംബേദ്കർ അനശ്വരതയിലെ നീല നക്ഷത്രം’ എന്ന പുസ്തകം
ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് പ്രൊഫ. വി. കാർത്തികേയൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. ഓരോ ഇന്ത്യക്കാരനും അംബേദ്ക്കറുടെ ജീവചരിത്രം വായിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പി. സി. വിഷ്ണുനാഥ്‌ എം എൽ എ അധ്യക്ഷനായിരുന്നു.റിപ്പബ്ലിക്കിന്റെ ഭാവിയെക്കുറിച്ച് ചർച്ചയും നടന്നു.വി. ശശി എം എൽ എ,ഡോ. കെ. രവിരാമൻ, ഡോ. പി. ശിവാനന്ദൻ, കാരയ്ക്കാമണ്ഡപം വിജയകുമാർ, ഡോ.വള്ളിക്കാവ് മോഹൻദാസ്, ബോബി തോമസ് തുടങ്ങിയവർ സംസാരിച്ചു.

You might also like

Leave A Reply

Your email address will not be published.