എംജിഎം ഗുരുരത്നം പുരസ്‌കാരം ഡോ .അച്യുത് ശങ്കർ എസ്‌ . നായർ , ഡോ. അമൃത് ജി കുമാർ എന്നിവർക്ക് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് സമ്മാനിച്ചു

0

തിരുവനന്തപുരം ▪︎വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയ
ഗുരുരത്നം പുരസ്‌കാരം ആക്കുളം സെൻട്രൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ .അച്യുത് ശങ്കർ എസ്‌ . നായർ , ഡോ. അമൃത് ജി കുമാർ എന്നിവർക്ക് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് സമ്മാനിച്ചു . ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ് .

കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ എഞ്ചിനീയറിംഗ് , ഫാർമസി , പോളിടെക്‌നിക്, ആർട്സ് ആൻഡ് സയൻസ് എന്നിവയിൽ 10 പ്രൊഫഷണൽ കോളേജുകളും 12 സ്‌കൂളുകളുമായി ഗീവർഗീസ് യോഹന്നാൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ മുപ്പതിലധികം വർഷങ്ങളായി മികച്ച വിജയ പ്രവർത്തനങ്ങൾ നടത്തിവരുന്ന എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസ.

മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് ഈ വർഷം മുതൽ ഗുരുരത്നം പുരസ്‌കാരം ഏർപ്പെടുത്തിയത് . എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ്, എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് , കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കുഞ്ചെറിയ പി. ഐസക് , കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ.ഡോ. ജി.ഗോപകുമാർ , എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി ഗോപിനാഥ് മഠത്തിൽ എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് പുരസ്‌കാരം നിർണയിച്ചത്.

You might also like

Leave A Reply

Your email address will not be published.