ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഫെബ്രുവരി 24 ന് നഗരത്തിലെ മില്‍മ ഔട്ട്ലറ്റുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

0
തിരുവനന്തപുരം: മില്‍മ നേരിട്ട് നടത്തുന്ന അമ്പലത്തറ ഡ്രൈവ് ഇന്‍ പാര്‍ലര്‍, സൗത്ത് ഫോര്‍ട്ട്, പട്ടം, പൂജപ്പുര സ്റ്റാളുകള്‍ അടക്കം ആറ്റുകാലിലെയും പരിസര പ്രദേശങ്ങളിലെയും ഏജന്‍സികളാണ് രാത്രിയും തുറന്നു പ്രവര്‍ത്തിക്കുക. പൊങ്കാല ആവശ്യത്തിനായി പാലും പാലുല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായിട്ടാണ് ഈ സൗകര്യം ഒരുക്കുന്നത്.

മില്‍മ ഏജന്‍റുമാര്‍ക്ക് അവരുടെ ഔട്ട്ലറ്റിലേക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനായി 9809535350 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് മില്‍മ തിരുവനന്തപുരം ഡെയറി യൂണിറ്റ് ഹെഡ് അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.