2030 ന് ശേഷം ഇന്ത്യയിൽ ഒരു ഒളിമ്പിക്സ് നടക്കും: സുരേഷ് ഗോപി ;കേരളത്തിലെ ആദ്യത്തെ ഖേലോ ഇന്ത്യ അംഗീകൃത ബാഡ്മിന്റൺ അക്കാദമിയുടെ ഉത്‌ഘാടനം നിർവഹിച്ചു

0

ദേശിയ യുവജന ദിനമായ വെള്ളിയാഴ്ച കേരളത്തിലെ ആദ്യത്തെ ഖേലോ ഇന്ത്യ അംഗീകൃത ബാഡ്മിന്റൺ അക്കാദമിയുടെ ഉത്‌ഘാടനം മണക്കാട് TOSS അക്കാദമിയിൽ വെച്ച് നിർവഹിച്ചു നടത്തിയ പ്രസംഗത്തിൽ മുൻ എം.പി യും പ്രമുഖ സിനിമ നടനും കേരള ബാഡ്മിന്റൺ അംബാസിഡറും ആയ ഭരത് സുരേഷ് ഗോപി 2030 കഴിഞ്ഞാൽ ഇന്ത്യയിൽ ഒരു ഒളിമ്പിക്സ് നടക്കും എന്ന് പ്രസ്താവിച്ചു.  TOSS അക്കാദമി മാനേജിങ് ഡയറക്ടർ Dr . അഹമ്മദ് സാകിർ ഹുസൈൻ സ്വാഗത പ്രസംഗത്തിൽ TOSS അക്കാദമിയുടെ ലക്‌ഷ്യം ദേശിയ തലത്തിലും അന്തർദേശിയ തലത്തിലും അറിയപ്പെടുന്ന കായിക താരകളെ വാർത്തു എടുക്കൽ ആണ് എന്നു പ്രസ്താവിച്ചു. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച കാലത്തു പോലും TOSS അക്കാദമി അവരുടെ ലക്ഷ്യത്തിലേക്കു ഉള്ള യാത്രയിൽ ആയിരുന്നു എന്ന് അദ്ദേഹം കുടിച്ചേർത്തു. SAI LNCPE (ലക്ഷ്മീബായ് നാഷണൽ കോളേജ് ഓഫ് Physical എഡ്യൂക്കേഷൻ ) പ്രിൻസിപ്പലും റീജിയണൽ ഡിറക്ടറും ആയ DR . കിഷോർ ഗോപിനാഥൻ തന്റെ പ്രസംഗത്തിൽ പ്രധാന മന്ത്രി ഇന്ത്യയുടെ കായിക മേഖലക്ക് നൽകുന്ന പിന്തുണ എടുത്തു പറഞ്ഞു. തുടർന്ന് മുൻ രാജ്യസഭാ എംപിയും പ്രമുഖ സിനിമ നടനും ആയ സുരേഷ് ഗോപി ഖേലോ ഇന്ത്യയുടെ അംഗീകാരം കിട്ടിയ ബാഡ്മിന്റൺ അക്കാദമിയുടെ ഉത് ഘാടനം നിർവഹിച്ചു.  ഇന്ത്യ വരാൻ പോകുന്ന ഒളിമ്പിക്സ്കളിൽ മെഡൽ കൊയ്ത്തു നടത്തും എന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു . KBSA സെക്രട്ടറിയും TDBSA പ്രസിഡന്റും ആയ രാകേഷ് ശേഖർ, അർജുമന അവാർഡ് ജേതാവും പ്രമുഖ ബാഡ്മിന്റൺ താരവും ആയ പ്രണോയുടെ പിതാവും ആയ പി സുനിൽ കുമാർ, Yonex കേരളത്തിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവിയും ആയ ശരത് എസ് , അമ്പലത്തറ വാർഡ് മെമ്പർ എസ് സുലോചനൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഒളിംപ്യനും അർജുന അവാർഡ് ജേതാവും ആയ വി. ഡിജു നന്ദി പ്രസംഗം നടത്തി. ജനുവരി 20 , 21 തീയതികളിൽ
മണക്കാട് TOSS അക്കാദമിയിൽ വെച്ച് ഖേലോ ഇന്ത്യ യുടെ ബാഡ്മിന്റൺ ടീമിലേക്കു ഉള്ള സെലക്ഷൻ ട്രയൽ നടക്കും. ഈ സെലക്ഷൻ ട്രിയലിൽ തെരഞ്ഞടുക്കപ്പെടുന്നവർക്ക്‌ ഓരോ വർഷവും 6 ലക്ഷം രൂപയോളം സാമ്പത്തിക സഹായം നൽകികൊണ്ട് ബാഡ്മിന്റൺ പരിശീലനം നൽകും. ഒളിമ്പ്യൻ വി. ഡിജു ആകും മുഖ്യ ഉപദേശകൻ അദ്ദേഹത്തോട് ഒപ്പം നിരവധി അന്താരാഷ്ട്ര പരിശീലകരും സ്പാർക്സ് പരിശീലകരും ഉൾപ്പെടെ ഉള്ള വലിയൊരു നിര തന്നെ പരിശീലക്കാരായി ഉണ്ട്. സെലെക്ഷൻ ട്രയൽസ്മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങള്‍ക്ക് ഈ നമ്പറിൽ ബന്ധപ്പെടുക +918714433810

You might also like

Leave A Reply

Your email address will not be published.