മാനിഷാദ സാംസ്കാരിക സമിതി ഉത്ഘാടനം മുൻ എം. പി. പന്ന്യൻ രവീന്ദ്രൻ ചെയ്തു

0

തിരു :സംസ്ഥാന ലഹരി വർജ്ജന സമിതി റിപ്പബ്ലിക് ദിനാഘോഷവും മാനിഷാദ സാംസ്കാരിക സമിതി പ്രവർത്തനോദ്ഘടനവും നന്താവനം പ്രൊഫ :കൃഷ്ണ പിള്ള ഹാളിൽ റസൽ സബർമതിയുടെ അദ്ധ്യക്ഷതയിൽ മുൻ എം. പി. പന്ന്യൻ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു.

സിനിമ നടൻ എം. ആർ. ഗോപകുമാർ, കവികളായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഗിരീഷ് പുലിയൂർ,പ്രഭാകരൻ പൈയാടക്കൽ, പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, മാധ്യമ പ്രവർത്തകൻ റഹിം പനവൂർ, പിരപ്പൻകോട് ശ്യാം കുമാർ,ഷാജി എന്നിവർ പ്രസംഗിച്ചു.വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.വിവിധ കലാപരിപാടികളുംനടന്നു.

You might also like

Leave A Reply

Your email address will not be published.