ഫിഷറീസ് വകുപ്പിന്റെ കിഴിൽ മത്സ്യഫെഡിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ കേരള സീഫുഡ് കഫെയുടെ ഉൽഘാടനം ആഴാകുളത്തു ഫിഷ്റിസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവഹിക്കുന്നു

0

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി 1984-ൽ രൂപീകൃതമായ മത്സ്യഫെഡിന്റെ പ്രവർത്തനം നാൽപതാം വർഷത്തിലേക്ക് കടക്കുകയാ ണ്. വലനിർമ്മാണ ശാലകൾ, ഔട്ട്ബോർഡ് എൻജിൻ ഡിവിഷൻ, മത്സ്യബന്ധന ഉപകരണങ്ങളുടെ വിപണനത്തിനായി വ്യാസാസ്റ്റോറുകൾ, മണ്ണെണ്ണ ബങ്കുകൾ, ഡീസൽ ബങ്കുകൾ, ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുന്നതിനായി ബേസ്റ്റേഷനുകൾ, ഫിഷ്മാർട്ടുകൾ, മൊബൈൽ അന്തിപ്പച്ച യൂണിറ്റു കളും മത്സ്യ കർഷകർക്കായി ചെമ്മീൻ വിത്തുൽപാദന കേന്ദ്രങ്ങൾ, ഫിഷ്ഫാമുകൾ, അക്വാ ടൂറി സം തുടങ്ങി മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതവുമായി ഇഴ ചേർന്ന് പ്രവർത്തിക്കുന്ന മത്സ്യഫെഡ് ഇതിനോടകം തന്നെ ദേശീയതലത്തിൽ അംഗീകാരം നേടിയിട്ടുള്ളതാണ്.2017 വർഷാന്ത്യത്തിലുണ്ടായ ഓഖി ചുഴലിക്കാറ്റിൽ മരണപ്പെടുകയും കാണാതാവുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് അവരുടെ ജീവിത സാഹചര്യം പുന:സ്ഥാ പിക്കുന്നതിനായി വിഴിഞ്ഞം തുറമുഖ പ്രദേശത്ത് ഒരു ആധുനിക സമുദ്ര ഭക്ഷ്യ സംസ്കരണ യൂണിറ്റും വിഴിഞ്ഞം ആഴാകുളത്ത് സമുദ്ര വിഭവങ്ങളുടെ ഒരു റെസ്റ്റോറന്റും ആരംഭിക്കുന്നതി നായി ബഹു. കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 4 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയ്ക്ക് ഭരണാനുമതി ലഭിക്കുകയുണ്ടായി. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുസ്ഥിരമായ തൊഴിലും വരുമാനവും ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.സമുദ്ര വിഭവങ്ങളുടെ റെസ്റ്റോറന്റിനായി വിഴിഞ്ഞം ആഴാകുളത്ത് 367 ച.മീ. വിസ്തൃതി യുള്ള പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത കെട്ടിടമാണ് സജ്ജമാക്കിയത്. തദ്ദേശീയരും വിദേ ശികളും ഉൾപ്പെടെ മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കാനായി കെട്ടിടത്തിന് അകത്തും പുറത്തും പരമ്പരാഗത മത്സ്യത്തൊഴിലാളികളേയും മത്സ്യബന്ധനത്തേയും ഓർമ്മിക്കുന്ന ചിത്രങ്ങൾ ആലേഖനം ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. ഒരേ സമയം 60 പേർക്ക് ഭക്ഷണം കഴി ക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. 150 ലക്ഷം രൂപ മുടക്കിയാണ് സീഫുഡ് റെസ്റ്റോറന്റിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഫിഷറീസ് വകുപ്പ് കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖാന്തിരം സജ്ജമാക്കിയിരിക്കുന്നത്.മത്സ്യഫെഡ്, കേരളാ സീഫുഡ് കഫേയിൽ സമുദ്ര വിഭവങ്ങൾ ഉപഭോക്താക്കളുടെ അഭിരുചിയ്ക്കനുസരിച്ച് തയ്യാറാക്കി നൽകുന്നതിന് ഓഖി ദുരിത ബാധിതരുടെ ആശ്രിതരായ 10 വനിതകൾക്ക് കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കോ റിംഗ് ടെക്നോളജിയിൽ (IHMCT) പരിശീലനം നൽകിയിട്ടുള്ളതുമാണ്. കൂടാതെ കേരളാ സീഫുഡ് കഫേയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതിക സഹായത്തിനായി IHMCT, കോവളവുമായി മത്സ്യഫെഡ് കരാറിലേർപ്പെട്ടിട്ടുമുണ്ട്.കേരളത്തിന്റെ തനത് മത്സ്യവിഭവങ്ങൾക്ക് പുറമെ വിദേശ ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമായ മത്സ്യ വിഭവങ്ങൾ തയ്യാറാക്കുന്നതിന് പരിശീലനം സിദ്ധിച്ചിട്ടുള്ള ഷെഫുകളുടേയും സേവനം ഉറപ്പാ ക്കിയിട്ടുണ്ട്.ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള മത്സ്യവിഭവങ്ങൾ ലഭ്യമാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടു കൂടി മത്സ്യഫെഡിന്റെ കേരളത്തിലെ ആദ്യത്തെ സംരംഭമായ കേരളാ സീഫുഡ് കഫേ’ യുടെ പ്രവർത്തന ഉദ്ഘാടനമാണ് ബഹു. മത്സ്യബന്ധനം, സംസ്കാരികം, യുവ ജനകാര്യം വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ അവർകൾ നിർവ്വഹിക്കുന്നത്. ഈ സംരംഭത്തിന്റെ വിജയത്തിനായി എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഈ റിപ്പോർട്ട് സവിനയം സമർപ്പിക്കുന്നു.

ഡോ. പി. സഹദേവൻ മാനേജിംഗ് ഡയറക്ടർ

You might also like

Leave A Reply

Your email address will not be published.