സിജി കോംപ്പിറ്റൻസിഅവയർനസ് പ്രോഗ്രാം സമാപന സമ്മേളനം

0

തിരുവനന്തപുരം. സെൻറർ ഫോർ ഇൻഫർമേഷൻ&ഗൈഡൻസ് ഇന്ത്യയുടെ (സിജി) 28- ആം വാർഷികത്തോടനുബന്ധിച്ചു കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കോംപ്പിറ്റൻസി അവയർനസ് പ്രോഗ്രാമിന്റെ സൗത്ത് കേരളയിലെ സമാപന സമ്മേളനം ഹാജി സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. സിജി ജില്ലാ ചാപ്റ്റർ പ്രസിഡൻറ് അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗവും , സ്കൂളിൻ്റെ മാനേജരും ആയ എ. സൈഫുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. വി.എം.ജെ. ജനറൽ സെക്രട്ടറി എസ് എം ഹനീഫ, ഭാരവാഹികളായ ഇസ്മായിൽ കുട്ടി ,അബ്ദുൽ റഷീദ് ,ഡോക്ടർ അൻവർ നാസർ, സനോഫർ, ഇഖ്ബാൽ, സമീർ മുസ്തഫ, സിജി ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് അറഫാത്ത് ഭാരവാഹികളായ അബ്ദുൽ കലാം, അഫ്സൽ മുന്ന,എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സജില .ആർ. സ്വാഗതവും, ശ്യാം ആർ. പി. നന്ദിയും പറഞ്ഞു. കോഴിക്കോട് സിജിയുടെ കരിയർ ഗൈഡൻസ് ഡിപ്പാർട്ട്മെന്റിലെ
മഞ്ജുദേവ്,
മുർസിൽ എന്നിവർ കോംപ്പിറ്റൻസി അവയർനസ് ക്ലാസ് നയിച്ചു.

You might also like

Leave A Reply

Your email address will not be published.