പ്രേം നസീർ സുഹൃത് സമിതിയുടെ ക്രിസ്തുമസ് – ന്യൂഈയർ ആഘോഷം 21 ന്

0

തിരു:- പ്രേം നസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – ന്യൂഈയർ ആഘോഷം 21 ന് വൈകുന്നേരം 5 മുതൽ രാത്രി 10 വരെ ഹസൻ മരയ്ക്കാർ ഹാളിൽ വിവിധ കലാപരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു.


കവി മുരുകൻ കാട്ടാക്കട, മേജർ ആർച്ച്ബിഷപ്പ് റോബിൻസൺ ഡേവിഡ് ലൂഥർ, പാളയം ഇമാം സുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാൾ , ഫാദർ സി.ഇ. സാമുവൽ, അയിലം ഉണ്ണികൃഷ്ണൻ , സബീർ തിരുമല,വഞ്ചിയൂർ പ്രവീൺ കുമാർ , ഡോ: വാഴമുട്ടം ചന്ദ്രബാബു എന്നിവർ ഉൽഘാടന ചടങ്ങിലും, കവി പ്രഭാവർമ്മ,ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ , താരങ്ങളായ എം.ആർ.ഗോപകുമാർ ,ശ്രീലത നമ്പൂതിരി സമിതി ഭാരവാഹികളായ കലാപ്രേമി ബഷീർ, പനച്ചമൂട് ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, ബാലചന്ദ്രൻ, വിമൽ സ്‌റ്റീഫൻ എന്നിവർ സമാപന ചടങ്ങിലും സംബന്‌ധിക്കും. സ്നേഹാദരവ് സമർപ്പണം, കേക്ക് മുറിക്കൽ , സന്ദേശ പ്രഖ്യാപനം എന്നിവക്കു പുറമെ മെഗാ ഈവന്റും ഒരുക്കിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.