പുതുവർഷത്തെ വരവേൽക്കാൻ ലുലു മാളില്‍ വീണ്ടും മിഡ്നൈറ്റ് ഷോപ്പിംഗ്; ജനുവരി 4 മുതല്‍ 7വരെ അന്‍പത് ശതമാനം ഇളവ്
ഉപഭോക്താക്കള്‍ക്കായി ലുലു സൂപ്പര്‍ ഷോപ്പര്‍ സമ്മാനങ്ങള്‍
തിരുവനന്തപുരം : പുതുവര്‍ഷത്തിലെ ആദ്യ ലുലു ഓണ്‍ സെയില്‍, ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 4 മുതല്‍ 7 വരെ ലുലു മാളില്‍ മിഡ്നൈറ്റ് ഷോപ്പിംഗും ഫ്ലാറ്റ് ഫിഫ്റ്റി സെയിലും. ഇതിന്‍റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്‍റെ എല്ലാ ഷോപ്പുകളിലും അന്‍പത് ശതമാനം ഇളവുണ്ടാകും. മാളിലെ 200-ഓളം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളിലും ഉപഭോക്താക്കള്‍ക്ക് അന്‍പത് ശതമാനം വരെ ഇളവും പ്രത്യേക ഡിസ്കൗണ്ട് ഓഫറുകളും ലഭിയ്ക്കും.
ജനുവരി 4ന് രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി 2 മണിവരെ മാള്‍ തുടര്‍ച്ചയായി തുറന്ന് പ്രവര്‍ത്തിയ്ക്കും. സമാനമായ രീതിയില്‍ ജനുവരി ഏഴാം തീയതി വരെ ഇത് തുടരും. ഉപഭോക്താക്കള്‍ക്കിടയില്‍ നൈറ്റ് ഷോപ്പിംങ് മാതൃക പ്രോത്സാഹിപ്പിയ്ക്കാന്‍ കൂടി വേണ്ടിയാണ് മാള്‍ അന്‍പത് ശതമാനം ഇളവുകള്‍ നല്‍കുന്നത്. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷന്‍ ഉത്പന്നങ്ങള്‍ക്കെല്ലാം വന്‍ വിലക്കുറവാണ് ഈ നാല് ദിവസങ്ങളിലുമുണ്ടാവുക. അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ പങ്കെടുക്കും. മിഡ്നൈറ്റ് ഷോപ്പിംഗ് ദിവസങ്ങളില്‍ മാളില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ലുലു സൂപ്പര്‍ ഷോപ്പര്‍ സമ്മാനങ്ങള്‍ നല്‍കും. ലുലു ലോയല്‍റ്റി പദ്ധതിയായ ലുലു ഹാപ്പിനസാണ് സമ്മാനങ്ങള്‍ ഒരുക്കുന്നത്. ഫാഷന്‍, ഇലക്ട്രോണിക്സ്, സ്പോര്‍ട്സ് എന്നീ വിഭാഗങ്ങളിലെ ഷോപ്പിംഗിനാണ് സമ്മാനങ്ങള്‍. ഈ ദിവസങ്ങളില്‍ മാളിലെ ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, മാളിലെ വിനോദകേന്ദ്രമായ ലുലു ഫണ്‍ടൂറയും പുലര്‍ച്ചെ രണ്ട് മണിവരെ പ്രവര്‍ത്തിയ്ക്കും. മാളിൽ ലുലു ഓണ്‍ സെയില്‍ ജനുവരി 4 മുതല്‍ 7 വരെയും, ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ജനുവരി 1 മുതല്‍ 21 വരെയുമാണ് നടക്കുന്നത്.