എം ടി, മധു @ 90′ ഫോട്ടോ എക്സിബിഷൻ തുടങ്ങി

0

നവതിയിലെത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭകളായ എം ടി വാസുദേവൻ നായർ, മധു എന്നിവരുടെ അപൂർവ ജീവിത ചിത്രങ്ങളും വിവിധ സിനിമകളുടെ ചിത്രീകരണക്കാഴ്ചകളുമായി ഫോട്ടോ എക്സിബിഷൻ ആരംഭിച്ചു. ഇരുവരുടെയും 90 ജീവിതക്കാഴ്ചകളാണ് ടാഗോർ തിയേറ്റർ പരിസരത്ത് ആരംഭിച്ച് എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പ്രദർശനം ഉദ്‌ഘാടനം ചെയ്തു. 

മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പുകളെയും നായക സങ്കല്പത്തെയും മാറ്റിമറിച്ച നടനാണ്  മധുവെന്ന് അദ്ദേഹം പറഞ്ഞു. എം ടി യുടെ സാഹിത്യസൃഷ്ടികൾ അന്തർദേശീയ അംഗീകാരം അർഹിക്കുന്നവയാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.അക്കാദമി ചെയർമാൻ രഞ്ജിത് , ഫോട്ടോ എക്സിബിഷന്റെ ക്യൂറേറ്റർ ആർ ഗോപാലകൃഷ്ണൻ, ചിത്രകാരൻ ബോസ് കൃഷ്ണമാചാരി, മധുവിന്റെ മകൾ ഉമ ജെ നായർ , ഐഎഫ്എഫ്കെ ക്യൂറേറ്റർ ഗോൾഡ സെല്ലം, എഴുത്തുകാരൻ വി ആർ സുധീഷ്, കെഎസ്എഫ്ഡിസി എം. ഡി. കെ വി അബ്ദുൽ മാലിക്, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ് തുടങ്ങിയവർ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.