എം ഇ എസ് എടത്തല കോളേജിൽ ഇൻഡിവുഡ് ഫിലിം ക്ലബ് ഉദ്ഘാടനം

0

എടത്തല: എം ഇ എസ് എം കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇൻഡിവുഡ് ഫിലിംക്ലബ്‌ ഉദ്ഘാടനം ചെയ്തു . പ്രശസ്ത പുതുമുഖ ചലച്ചിത്ര താരം വിയാൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ .അഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. വരും തലമുറയിലെ സിനിമ മേഖലയോട് താല്പര്യമുള്ളവരെ വാര്‍ത്തെടുക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്‍ഡിവുഡിന്റേത്.


ഇൻഡിവുഡ് ഫിലിം
ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സിനിമാ വ്യവസായത്തെക്കുറിച്ച് മനസിലാക്കുന്നതിനും മേഖലയിൽ മികവ് തെളിയിച്ചവരെ കുറിച്ച് പഠിക്കുന്നതിനും സഹായിക്കുന്ന ചർച്ചകൾ വരും ദിവസങ്ങളിൽ കോളേജിൽ സംഘടിപ്പിക്കും എന്ന് വിയാൻ പറഞ്ഞു.

ഇൻഡിവുഡ് ഫിലിം സൊസൈറ്റിയുമായുള്ള സഹകരണത്തിലൂടെ കോളേജിലെ ഫിലിം ക്ലബ് അംഗങ്ങൾക്ക് പുതിയ സാധ്യതകൾ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദ്യാർത്ഥികൾക്ക് ചലച്ചിത്ര തിരക്കഥ തയ്യാറാക്കൽ, ഡയറക്ഷൻ, ക്യാമറ അസിസ്റ്റൻസ് തുടങ്ങിയ സിനിമാ മേഖലകളിൽ പരീശീലനം നൽകുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം എന്നും അഡ്വ അഹമ്മദ് കുഞ്ഞ് പറഞ്ഞു. കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ആൻഡ് കറസ്‌പോണ്ടന്റ് അഡ്വ.എം എം സലിം, ട്രഷറർ എം.എ അബ്ദുള്ള, വൈസ് ചെയർമാൻ പി കെ എ ജബ്ബാർ, ജോയിന്റ് സെക്രട്ടറി സി എം അഷറഫ് , കോളേജ് വൈസ് പ്രിൻസിപ്പൽ വി എം ലഗീഷ്, സ്റ്റാഫ് സെക്രട്ടറി ദിവ്യ ആന്റണി,എന്നിവർ സംസാരിച്ചു .ഫിലിം ക്ലബ് കോർഡിനേറ്റർ എം .ഉണ്ണിമായ സ്വാഗതവും,സ്റ്റുഡന്റസ് കോർഡിനേറ്റർ വിപിൻ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.