അനശ്വരചിത്രം വാസ്തുഹാര വീണ്ടും അഭ്രപാളിയിൽ

0

മലയാളസിനിമയിലെ ക്ലാസ്സിക്കുകളിലൊന്നായ വാസ്തുഹാര രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് (ശനി ) പ്രദർശിപ്പിക്കും. ന്യൂ തീയേറ്ററിൽ രാവിലെ 9.15 നാണ് പ്രദർശനം . മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ ചിത്രം ജി അരവിന്ദനാണ് സംവിധാനം ചെയ്തത്.
സി വി ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കിയ വാസ്തുഹാര എഴുപതുകളിലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് കിഴക്കൻ ബംഗാളിൽ നടക്കുന്ന സംഭവവികാസങ്ങളെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.  മോഹൻലാൽ, നീന ഗുപ്ത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You might also like

Leave A Reply

Your email address will not be published.