സംസ്ഥാനതല പരിസ്ഥി മിത്ര പുരസ്കാരം പ്രഖ്യാപിച്ചു; പുരസ്കാര നിറവിൽ കാസർഗോഡ് ചിറ്റാരിക്കൽ ഗവൺമെൻ്റ് ആശുപത്രി

0

ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്റ് നിയമങ്ങൾ പാലിക്കുവാൻ ആരോഗ്യസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗോസ് ഇക്കോ ഫ്രണ്ട്‌ലി (ഇമേജ് ) നൽകുന്ന പരിസ്ഥി മിത്ര അവാർഡിന് കാസർഗോഡ് ചിറ്റാരിക്കൽ ഗവൺമെൻ്റ് ആശുപത്രി അർഹത നേടി.

50 ബെഡിൽ താഴെയുള്ള ആശുപത്രികളുടെ വിഭാഗങ്ങളിലാണ് ചിറ്റാരിക്കൽ ഗവൺമെൻ്റ് ആശുപത്രി അർഹത നേടിയത്. അഞ്ചു വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. സുരക്ഷിതമായ രീതിയിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്കാണ് അവാർഡുകൾ നല്കുന്നത്. തൃശ്ശൂർ ഗോസായിക്കുന്ന് ഗവൺമെൻ്റ് ആശുപത്രിയും അവാർഡിന് അർഹത നേടി. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും അവാർഡുകൾ നേടിയ ആരോഗ്യ പരിപാലന സ്ഥാപനങ്ങൾക്ക്  2023 നവംബർ 12 ന് തിരുവല്ലയിലെ വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന ഐഎംഎ സംസ്ഥാന സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും..

You might also like

Leave A Reply

Your email address will not be published.