തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു) അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ആയി മണി വിശ്വനാഥ് ചുമതലയേറ്റു. എന്‍.ഭാസുരാംഗന്‍ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് നിയമനം.
നിലവില്‍ പത്തിയൂര്‍ക്കാല ക്ഷീര സഹകരണ സംഘം പ്രസിഡന്‍റ് ആണ് മണി വിശ്വനാഥ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പദവിയും വഹിക്കുന്നു. കൃഷി, പഞ്ചായത്ത് വകുപ്പുകളില്‍ 18 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്.
ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം, ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന വനിത പ്രസിഡന്‍റ്, കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന കമ്മിറ്റി അംഗമാണ്.