തിരു: തിരുവനന്തപുരം പ്രസ് ക്ലബ് കുടുംബമേളയുടെ ലോഗോ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിച്ചു.
എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. ബൈജു, പി.ആർ.ഒ പി.ബാബു എന്നിവർക്ക് നൽകിയാണ് പ്രകാശിപ്പിച്ചത്.
പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ, സെക്രട്ടറി കെ.എൻ.സാനു, മാനേജിംഗ് കമ്മിറ്റി അംഗം അജി ബുധന്നൂർ, കുടുംബമേള സംഘാടക സമിതി കൺവീനർ പി.ആർ.പ്രവീൺ എന്നിവർ പങ്കെടുത്തു.
2024 ജനുവരി 26 ന് നടക്കുന്ന കുടുംബ മേളയുടെ മുഖ്യ പ്രായോജകർ എസ്.ബി.ഐയാണ്.