ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്; ബിസിനസ് മീറ്റ് ഡിസംബര്‍ 3 ന് രജിസ്ട്രേഷന്‍ ആരംഭിച്ചു

0

തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിന്‍റെ(ജിഎഎഫ് 2023) ഭാഗമായി ആയുര്‍വേദ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും നൂറോളം സെല്ലര്‍മാരും മുന്നൂറോളം ബയേഴ്സുമാണ് ഡിസംബര്‍ മൂന്നിന് നടക്കുന്ന ബി ടു ബി മീറ്റിംഗിന്‍റെ ഭാഗമാകുക.
ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജിഎഎഫിന്‍റെ പ്രമേയം ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ്.

ആയുര്‍വേദ ഉത്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുകയും അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ സഹായിക്കുകയുമാണ് ബി ടു ബി മീറ്റിന്‍റെ ലക്ഷ്യം. ആയുര്‍വേദ ആശുപത്രികള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ക്ലിനിക്കുകള്‍ക്കും സെല്ലര്‍മാരായും ആയുര്‍വേദ ടൂര്‍-ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കണ്‍സള്‍ട്ടന്‍റുമാര്‍ക്കും ബയര്‍മാരായും പങ്കെടുക്കാം. രജിസ്ട്രേഷന്: www.gafindia.org, ഫോണ്‍: 9947733339 / 9995139933

കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) ജിഎഎഫ് സംഘടിപ്പിക്കുന്നത്. 23 അന്താരാഷ്ട്ര പങ്കാളികളുള്ള സമ്മേളനത്തില്‍ പ്രമുഖ ശാസ്ത്രജ്ഞരും 75 രാജ്യങ്ങളില്‍ നിന്നുള്ള 7,500 പ്രതിനിധികളും ഒത്തുചേരും.

You might also like

Leave A Reply

Your email address will not be published.