ഖത്തർ മലയാളി സമ്മേളനത്തിന്റെ ഫാമിലി മീറ്റ് സെഷനിൽ അഭയബോധം നൽകുന്നതാണ് സൗഹൃദം പി.എം.എ ഗഫൂർ

0

ദോഹ: വേദനകളിൽ തലോടലായി താങ്ങാവുന്നതാണ് സൗഹൃദം എന്ന് പി എം എ ഗഫൂർ അഭിപ്രായപ്പെട്ടു. ഖത്തർ മലയാളി സമ്മേളനത്തിന്റെ ഫാമിലി മീറ്റ് സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുക്ക് സ്വയം അറിയാനും നമ്മുക്ക് ഇടയിലുള്ള സ്നേഹത്തെ Babies കൂട്ടാനും മുതൽ കൂട്ടാകുന്നതാണ് മലയാളി സമ്മേളനങ്ങൾ എന്ന് അദ്ദേഹം കൂട്ടി ചേർത്തു.ഖത്തറിലെ പൗര പ്രമുഖൻ കെ. മുഹമ്മദ് ഈസ ഫമിലി മീറ്റ് ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ മാനസികാരോഗ്യം ഏറെ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണെന്ന് ഡോ: അജു അബ്രഹാം പറഞ്ഞു.ആശംസകൾ അർപ്പിച്ചു കൊണ്ട് ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ് മാൻ സംസ്കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി, ഹബീബ് റഹ്മാൻ കിഴിശ്ശേരി ഫ്രണ്ട്സ് കൾച്ചറൽ സെന്റർ എന്നിവർ സംസാരിച്ചു.ജാസ്മിൻ നാഷാദ് റാഹില അസീസ് താഹിദ റഷീദ് സറീന അഹദ് ജാസ്മിൻ നൗഷാദ് എന്നിവർ സംബന്ധിച്ചു.

You might also like

Leave A Reply

Your email address will not be published.