കേരളത്തിലെ സഹകരണ രംഗത്ത് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളുടെ 24/10/2012 ന് പ്രവർത്തനം ആരംഭിച്ചു

0

കേരളത്തിലെ സഹകരണ രംഗത്ത് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളുടെ 24/10/2012 ന് പ്രവർത്തനം ആരംഭിച്ച കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ 4482 അഥവാ ലാഡർ, കേരള സംസ്ഥാനം ഒരു ഫെഡറൽ മുഴുവൻ പ്രവർത്തന പരിധിയായി 18/12/2012 രജിസ്റ്റർ ചെയ്തിട്ടുള്ള സഹകരണ സംഘമാണ്.
പ്രവർത്തനം ആരംഭിച്ച് 11 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ സഹകരണ രംഗത്ത് അപ്രാപ്യമെന്ന് കരുതിയിരുന്ന മേഖലകളിൽ അഭിമാനകരമായ പ്രവർത്തനം കാഴ്ച വെക്കുന്നതിന് സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പാർട്ട്മെന്റുകൾ ഫ്ലാറ്റുകൾ, വില്ലകൾ എന്നിവ നിർമ്മിച്ച് അംഗങ്ങൾക്ക് മിതമായ നിരക്കിൽ വ്യാപാര വിൽക്കുക, ടൗൺഷിപ്പുകൾ, റിസോർട്ടുകൾ, മാർട്ടിപ്ലക്സുകൾ തുടങ്ങിയവ നിർമ്മിച്ച് നൽകുകയോ സംഘത്തിന്റെ പ്രധാന സംഘം സ്വന്തമായി നടത്തുകയോ ചെയുക എന്നതാണ് ഉദ്ദേശലക്ഷ്യങ്ങൾ,
15/11/2023 ൽ ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ ഉദ്ഘാടനവും, താക്കോൽദാന കർമ്മവും നിർവഹിക്കുന്ന ‘ക്യാപ്പിറ്റൽ ഹിൽ’ അപ്പാർട്ട്മെന്റ് പ്രോജക്ട്, സഹകരണ മേഖലയിൽ ഏറ്റവും വലിയ റസിഡൻഷ്യൽ പ്രോജക്ട് ആണ്. ഏകദേശം മൂന്നര ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള 222 അപ്പാർട്ടുമെന്റുകൾ (2Bhk – 127, 3Bhk – 95) അടങ്ങിയ പ്രോജക്ടിൽ ചുവടെ പറയുന്ന സൗകര്യങ്ങൾ ലാഡർ’ ഒരുക്കിയിരിക്കുന്നു.
ഗസ്റ്റ് ലോഞ്ച് ലൈബ്രറി ഹാൾ ഹെൽത്ത് ക്ലബ്ബ് 3 ആംഫി തിയേറ്റർ
അസോസിയേഷൻ ഹാൾ ചിൽഡ്രൻസ് പ്ലേ ഏരിയ 26 ലിഫ്റ്റുകൾ
് ജനറേറ്റർ ബാക്കപ്പ് OV 24 മണിക്കൂർ സെക്യൂരിറ്റി സംവിധാനം ഇ.വി.ചാർജിങ് സംവിധാനം റൂഫ് ടോപ്പ് ആൻഡ് സിമ്മിങ് പൂൾ ഹാഫ് ബാസ്കറ്റ്ബോൾ കോർട്ട് സ്കൈ വാക്ക് ഇൻഡോർ ഗെയിംസ് റൂം റൂഫ് ടോപ്പ് എൻജോയിന്റ് എരിയ 6 സിസിടിവി ക്യാമറകൾ
ഏകദേശം 150 കോടി രൂപ ചിലവായ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്നു. ഇതിനോടകം 160 ഓളം അപ്പാർട്ട്മെന്റുകൾ വിറ്റു പോയിട്ടുണ്ട്. ലാഡർ’ ക്യാപിറ്റൽ ഹിൽ പ്രൊജക്റ്റ് ലാഡറിന്റെ പൂർത്തീകരിച്ച് 9-ാം മത്തെ പ്രോജക്ടാണ്. 1.76 ഏക്കർ ഭൂമിയിലാണ് ഈ പ്രൊജക്റ്റ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്,
പ്രശാന്ത് അസോസിയേറ്റ്സ് (കോഴിക്കോട്) ആണ് ഈ കെട്ടിടത്തിന്റെ രൂപകൽപ്പന തയ്യാറാക്കിയ ആർക്കിറ്റെക് ഏകദേശം 80 ഓളം ചെറുതും വലുതുമായ കരാറുകാർ ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിർമ്മാണ ചുമതല നിർവഹിച്ചിരിക്കുന്നത് ആർക്കേഡ് ഗ്രൂപ്പ് കോഴിക്കോടും, നിർമ്മാണ മേൽനോട്ടം എയ്റ്റിക് (തിരുവനന്തപുരം) എന്ന പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിക്കുമാണ്.

You might also like

Leave A Reply

Your email address will not be published.