സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗാന്ധി ജയന്തി വാരാചരണ സമാപനം

0

തിരുവനന്തപുരം : ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉറിയാക്കോട് ജ്ഞാന സെൽവം മെമ്മോറിയൽ വയോജന കേന്ദ്രത്തിൽ വച്ച് ഗാന്ധിജയന്തി വാരാചരണ സമാപന ചടങ്ങുകൾ സംഘടിപ്പിച്ചു.

സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേകുമർ ഉദ്ഘാടനം നിർവഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് കർമശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു. വീൽചെയർ, ഭക്ഷണ കിറ്റ്‌, മെഡിക്കൽ കിറ്റ് എന്നിവയും വിതരണം ചെയ്തു .ചടങ്ങിൽ പങ്കെടുത്തവർ വയോജന കേന്ദ്രത്തിലെ അമ്മമാർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു .

ട്രസ്റ്റ്‌ സെക്രട്ടറി ഷീജ സാന്ദ്ര അധ്യക്ഷയായിരുന്നു. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. സനൽകുമാർ,ഗ്രാമ പഞ്ചായത്ത്‌ അംഗം ലിജു സാമൂവൽ, സൊസൈറ്റി പ്രസിഡന്റ് തമലം വിജയൻ, സെക്രട്ടറി എൽ. ഹരിറാം, ട്രഷറർ അരവിന്ദാക്ഷൻ നായർ, സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ബാലതാരം തൻമയ സോൾ, ട്രസ്റ്റ്‌ ട്രഷറർ സംഗീത ജയകുമാർ, ആർ. എസ്. സുനിൽകുമാർ,ഡോ.
വി. എസ്. ജയകുമാർ, റഹിം പനവൂർ,ബിജുമോൻ പേയാട്,ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു.

റഹിം പനവൂർ
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.