വിഴിഞ്ഞo മുഹിയുദ്ദീൻ പള്ളി ഉറൂസ് മഹാമഹം ഈ വർഷവും സർവ്വമതസ്ഥരുടെയും സാന്നിധ്യത്തിൽ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു

0

സർവ്വലോകത്തിനും അനുഗ്രഹമായി നിയോഗിക്കപ്പെട്ട അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ.അ) യുടെ ദൗത്യനിർവ്വഹണശേഷം ഇസ്ലാമിക ചരിത്രഭൂമികയെ ധന്യമാക്കിയ പൂർവ്വ സൂരികളായ ഔലിയാക്കളിലും സൂഫിവര്യന്മാരിലും ശ്രേഷ്ഠനും ആത്മീയ വിഹായസ്സിലെ സൂര്യതേജസ്സുമായ ഖുത്ത്ബുൽ അഖ്താബ് സുൽത്താനുൽ ഔലിയ ഓസുൽ അഅ്ളം അശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖദ്ദസല്ലാഹു സിർറഹുൽ അസീസ്) അവർകളുടെ 885-ാമത് ആണ്ടുനേർച്ച (ഉറൂസ്) 2023 ഒക്ടോബർ 15 ഞായർ മുതൽ 26 വ്യാഴം വരെ (1445 റബീഉൽ ആഖിർ 01 മുതൽ 11 വരെ) വിഴിഞ്ഞം മുഹ്യിദ്ദീൻ പള്ളി ദർഗ്ഗാശെരീഫിൽ സമുചിതമായി നടത്തുകയാണ്.

വിവിധാനുഭവങ്ങളിലൂടെ വിശ്വാസികളുടെ മനംകവർന്ന പ്രമുഖ സിയാറത്ത് കേന്ദ്രമായ ദർഗ്ഗാ ശെരീഫിൽ മാറാരോഗ ശമനത്തിനും മനഃശാന്തിക്കും സദുദ്ദേശ്യ സാഫല്യത്തിനുമായി ജാതിമതഭേദമന്യേ ദിവസേന ധാരാളം വിശ്വാസികൾ എത്തി നേർച്ചകൾ നടത്തിവരുന്നു.ഐക്വത്തിന്റെയും സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശം വിളംബരം ചെയ്യുന്ന ഉറൂസ് പരിപാടികൾ വിജയപ്രദമാക്കുവാൻ എല്ലാ സഹോദരങ്ങളുടെയും പങ്കാളിത്തവും സഹായ സഹകരണവും അഭ്യർത്ഥിക്കുന്നു.

തീർത്ഥാടന കേന്ദ്രങ്ങളിൽ ജാതിമത വർഗ്ഗ വർണ്ണ വിവേചനമിഇല്ലാതെ വർഷങ്ങളായി നടന്നുവരുന്ന വിഴിഞ്ഞo മുഹിയുദ്ദീൻ പള്ളി ഉറൂസ് മഹാമഹം ഈ വർഷവും സർവ്വമതസ്ഥരുടെയും സാന്നിധ്യത്തിൽ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു

You might also like

Leave A Reply

Your email address will not be published.