ലോകത്തിലെ ഏറ്റവും വലിയ ഷിപ് ലിഫ്റ്റ് 500 ടണ്‍ വരെ ഭാരമുള്ള കപ്പലുകളെ 653 അടി വരെ

0

ചൈനയിലെ ഗുയിഷോ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഗൗപിതൻ ഷിപ്പ് ലിഫ്റ്റിനാണ് (Goupitan Shiplift) ഈ റെക്കോര്‍ഡ്.500 ടണ്‍ ഭാരമുള്ള കപ്പലുകളെ 653 അടി ഉയരത്തില്‍ ഈ ഷിപ്‍ലിഫ്റ്റിന് വഹിക്കാനാകും. 2.3 കിലോമീറ്ററാണ് ഈ ഷിപ്‍ലിഫ്റ്റിന്റെ ആകെ നീളം. വാട്ടര്‍ ചാനലുകളാല്‍ ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് വ്യത്യസ്ത ഹൈഡ്രോളിക് ലിഫ്റ്റുകള്‍ അടങ്ങിയതാണ് ഗൗപിതൻ ഷിപ്പ് ലിഫ്റ്റ്.ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ യാങ്‌സി നദിയുടെ കൈവഴിയായ വു നദിയിലാണ് ഈ ഷിപ്‍ലിഫ്റ്റ് സ്ഥിതി ചെയ്യുന്നത്. ഈ ഷി‍പ്‍ലിഫ്റ്റിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും കപ്പലുകള്‍ കൊണ്ടുപോകുമ്ബോള്‍ ഉണ്ടാകുന്ന അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമാണ് ഈ ഷിപ്പ് ലിഫ്റ്റ് സിസ്റ്റത്തെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നത്. ഓരോ ലിഫ്റ്റിലുമുള്ള ബോട്ട് ലിഫ്റ്റിംഗ് റിസര്‍വോയറിന്റെ ഇരുവശത്തുമായി രണ്ട് നിര ഹോയിസ്റ്റ് കേബിള്‍ ഡ്രമ്മുകളും ഗിയര്‍ബോക്സുകളും സ്ഥിപിച്ചിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.