യുവതലമുറ ലക്ഷ്യബോധത്തോടെ കൂടി മുന്നേറുക അബ്ദുൾ നാസർ ഐഎഎസ്

0

തിരുവനന്തപുരം:യുവതലമുറ ലക്ഷ്യബോധത്തോടെ കൂടി, മത്സരപരീക്ഷകളിൽ പങ്കെടുതാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുമെന്ന് സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ മുതൽ ഡിസംബർ വരെ നടക്കുന്ന സിൻഡക്ഷൻ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ഗവ. അഡിഷണൽ സെക്രട്ടറി റവന്യൂ & ഹൗസിംഗ് കമ്മീഷണർ ബി.അബ്ദുൽ നാസർ ഐഎഎസ് പ്രസ്താവിക്കുകയുണ്ടായി. തിരുവനന്തപുരം സെൻട്രൽ ജുമാ മസ്ജിദ് ഹാളിൽ, സിജി ജില്ലാ പ്രസിഡണ്ട് അഡ്വ. എ.എം. കെ നൗഫൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ മുൻ ഡയറക്ടറൂം ,സിജി സ്റ്റേറ്റ് പ്രസിഡന്റുമായഡോ. എ.ബി.മൊയ്തീൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. എ. ഹബീബ് (ഡിവിഷണൽ ഓഫീസർ, കേരള വഖഫ് ബോർഡ്), സിജി സൗത്ത് സോൺ ക്ലസ്റ്റർ ചെയർമാൻ ശ്രീ. മുഹമ്മദ് ഷഫീക്ക് സി.എ., ,മണക്കാട് സെൻട്രൽ മസ്ജിദ് പ്രസിഡണ്ട് അബ്ദുൽ ഖാദർ റൂബി , സത്താർ ശ്രീകാര്യം, നൗഷാദ് പെരുമാതുറ,എസ് .അബ്ദുൽ കലാം, അഫ്സൽ മുന്ന,,ആശംസകൾ അറിയിച്ച യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് അറഫത്ത് സ്വാഗതവും സിജി ഗ്രാമദീപം ജില്ലാ കോഡിനേറ്റർ അജിംഷാ നന്ദിയും അറിയിച്ചു. തുടർന്ന് സിജി സെന്റർ ഫോർ ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് ഡയറക്ടർ സിറാജുദീൻ പറമ്പത്ത് ക്ലാസ് നയിച്ചു.

അഡ്വക്കേറ്റ് എ എം കെ നൗഫൽ ജില്ലാ പ്രസിഡന്റ് സിജി

You might also like

Leave A Reply

Your email address will not be published.