പൂജപ്പുര സരസ്വതീ ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ആരംഭിച്ചു

0

തിരുവനന്തപുരം : പൂജപ്പുര സരസ്വതീ ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘടനം മന്ത്രി
വി. ശിവൻകുട്ടി നിർവഹിച്ചു. ക്ഷേത്ര ത്തിന്റെ മേൽനോട്ടം നടത്തുന്ന ജനകീയ സമിതിയുടെ പ്രസിഡന്റ്
കെ. മഹേശ്വരൻ നായർ അധ്യക്ഷനായിരുന്നു. ഡോ. ശശി തരൂർ എം.പി, മുൻ കേന്ദ്രമന്ത്രി
ഒ. രാജഗോപാൽ, വാർഡ്‌ കൗൺസിലർ വി. വി. രാജേഷ്, ജനകീയ സമിതി സെക്രട്ടറി കെ. ബാലചന്ദ്രൻ, ട്രഷറർ കെ. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ മൃദംഗ കലാകാരൻ
തിരുവനന്തപുരം വി. സുരേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.


ഒക്ടോബർ 24 വരെ നീണ്ടുനിൽക്കുന്ന
നവരാത്രി മഹോത്സവം പൂജപ്പുര സരസ്വതീ മണ്ഡപത്തിലാണ് നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഭക്തിനിർഭരവും വിപുലവുമായ കലാപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ഷേത്രാങ്കണത്തിലുള്ള സരസ്വതീ മണ്ഡപത്തിലും ചിത്തിര തിരുനാൾ ആഡിറ്റോറിയത്തിലുമാണ് പരിപാടികൾ അരങ്ങേറുന്നത്.നിത്യേന നവരാത്രി സംഗീതോത്സവം, നവരാത്രി പ്രഭാഷണ പരമ്പര, സാഹിത്യ സദസ്സ്, നവരാത്രി കലാസന്ധ്യ, സരസ്വതീ ദേവിയെ ഒൻപത് ഭാവങ്ങളിലും കൂടിയിരുത്തി പൂജിക്കുന്ന കനകസഭ, വിജയദശമി ദിനത്തിലെ പൂജപ്പുര വിദ്യാരംഭം, വേളിമല കുമാരസ്വാമിയുടെ വെള്ളിക്കുതിരപ്പുറത്തുള്ള എഴുന്നള്ളിപ്പ്, ആയിരങ്ങൾ പങ്കെടുക്കുന്ന മഹാകാവടി ഘോഷയാത്ര എന്നിവയാണ് ഉത്സവ പരിപാടികളായിട്ടുള്ളത്.
24 ന് രാവിലെ 5.30 ന് സ്വാതിതിരുനാൾ മണ്ഡപത്തിലും ചിത്തിര തിരുനാൾ ആഡിറ്റോറിയത്തിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും.
നവരാത്രി മഹോത്സവത്തോട നുബന്ധിച്ച് പൂജപ്പുര മൈതാനിയിൽ അമ്യൂസ്മെന്റ് പാർക്കും വ്യാപാര മേളയും സംഘടിപ്പിച്ചിട്ടുണ്ട്. നൂറിലധികം സ്റ്റാളുകൾ, റൈഡറുകൾ, ഫുഡ്‌ കോർട്ട് തുടങ്ങിയവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. ഉത്സവത്തോ
ടനുബന്ധിച്ച് വൈദ്യുത ദീപാലങ്കാരവും ഒരുക്കിയിട്ടുണ്ട്.

റഹിം പനവൂർ
ഫോൺ :9946584007

You might also like

Leave A Reply

Your email address will not be published.