മധു മധുരം തിരുമധുരം നവതിയുടെ നിറവിൽ മധു സർ

0

മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു നവതിയുടെ നിറവിൽ. ഇന്ന് തന്റെ 90-ാം പിറന്നാൾ ആഘോഷിക്കുകയാണ് മധു. ഒരിക്കലും അടങ്ങാത്ത കടലിലെ ഓളം പോലെ കരളിൽ നിറയെ മോഹവുമായി പുറക്കാട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടി എന്ന ദുരന്ത കാമുകൻ നടന്നുകയറിയത് മലയാള സിനിമാസ്വാദകരുടെ ഹൃദയത്തിലേക്കാണ്.മലയാള ചലച്ചിത്ര നഭസ്സിൽ ആദ്യകാലത്ത് ജ്വലിച്ചുനിന്ന മൂന്ന് നക്ഷത്രങ്ങളാണ് സത്യനും പ്രേംനസീറും മധുവും. അഭിനയ രംഗത്തെ ഈ ത്രിമൂർത്തികളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ശുഭ്രതാരകമാണ് പി. മാധവൻ നായർ എന്ന മ ധു. ശരീരപ്രകൃതിയിലായാലും അഭിനയശൈലിയിലായാലും സംഭാഷണരീതിയിലായാലുമെല്ലാം മറ്റ് രണ്ടുപേരിൽ നിന്നും തികച്ചും വ്യത്യസ്ഥനാണ് മധു.

You might also like

Leave A Reply

Your email address will not be published.