പൂനെ യൂണിവേഴ്‌സിറ്റി എം ഐ ഇ എ്‌സ് പി പി യു എക്‌സിക്യൂട്ടീവ് എം ബി എ ആരംഭിച്ചു

0

ദോഹ: എജ്യുക്കേഷന്‍ സാവിത്രിബായ് ഫുലെ പൂനെ യൂണിവേഴ്സിറ്റി ഖത്തര്‍ കാമ്പസ് എം ഐ ഇ എസ് പി പി യു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍ ആദ്യ ബിരുദാനന്തര ബിരുദ പ്രോഗ്രാമായ എക്സിക്യൂട്ടീവ് എം ബി എ ആരംഭിച്ചു.ഖത്തറിലെ സംരംഭകത്വ നൈപുണ്യത്തെ അടുത്ത തലത്തിലേക്ക് മാറ്റുന്നതിന് മാനേജ്‌മെന്റ് നൈപുണ്യത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനാണ് എലിവേറ്റ് ഖത്തറിന്റെ ബാനറിനു കീഴിലാണ് പരിപാടി സംഘടിപ്പിച്ചത്. എം ഐ ഇ എസ് പി പി യു ചെയര്‍മാന്‍ അലി ബിന്‍ അബ്ദുല്ലത്തീഫ് അല്‍ മിസ്നാദ്, ഉരീദു ഗ്രൂപ്പിന്റെ ഗ്രൂപ്പ് ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ ഫാത്തിമ സുല്‍ത്താന്‍ അല്‍ കുവാരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ വിലയിരുത്തുക, പെട്ടെന്നുള്ള വിപണി നീക്കങ്ങള്‍ നടത്തുക, ഉപഭോക്താവിനെ ശ്രദ്ധിക്കുക എന്നിവ ഉള്‍പ്പെടുന്ന ബിസിനസ്സിലെ ബുദ്ധിപരമായ നേതൃത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അലി സംസാരിച്ചു. ബിസിനസ് നേതൃത്വം ഏക ലിംഗ മേഖലയാണെന്ന മിഥ്യാധാരണയെ ഖത്തറിലെ നേതൃനിരയിലുള്ള സ്ത്രീകള്‍ എങ്ങനെ തകര്‍ത്തുവെന്നും ഖത്തറിലെ ബിസിനസ് വളര്‍ച്ചയില്‍ സുസ്ഥിരമായ നേട്ടങ്ങള്‍ കൈവരിച്ചതെങ്ങനെയെന്നും ഫാത്തിമ സംസാരിച്ചു.

എം ബി എ പ്രോഗ്രാമിന് മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ഓപ്പറേഷന്‍സ് മാനേജ്മെന്റ്, എച്ച് ആര്‍ മാനേജ്മെന്റ്, സിസ്റ്റംസ് മാനേജ്മെന്റ്, ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റ് എന്നിങ്ങനെ ആറ് സ്പെഷ്യലൈസേഷനുകളുണ്ട്.

You might also like

Leave A Reply

Your email address will not be published.