തിരു:- നിത്യ ഹരിത നായകൻ പ്രേം നസീർ അഭിനയിച്ച ചിത്രങ്ങൾക്ക് ഒരു പിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച മലയാളചലച്ചിത്ര ഗാന ശാഖയിലെ സാഹിത്യരചയിതാവ് പി.ഭാസ്ക്കരൻ മാഷിന്റെ ജൻമ ശതാബ്ദി പ്രമാണിച്ച് വൃശ്ചിക പൂ നിലാവേ …. എന്ന പേരിൽ പ്രേംനസീർ സുഹൃത് സമിതിയിലെ ഗായകരായ തേക്കടി രാജൻ, അജയ് വെള്ളരിപ്പണ, ഷംനാദ് ഭാരത് , ജ്യോതിനാഥ്, മിനിമോൾ എന്നിവർ പാടി ഗാനാർ ച്ചന സമർപ്പിക്കുന്നു. സെപ്തംബർ 17 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തൈക്കാട് ഭാരത് ഭവനിലാണ് ചടങ്ങ് .
പ്രേം നസീർ സുഹൃത് സമിതി മെമ്പർ നടി ഗൗരി കൃഷ്ണ അഭിനയിച്ച അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ എന്ന ചിത്രത്തിന്റെ ലോഗോ – പോസ്റ്റർ പ്രകാശനം ചടങ്ങിൽ വെച്ച് കവി പ്രഭാവർമ്മ നിർവ്വഹിക്കും. പ്രമോദ് പയ്യന്നൂർ, ബാലു കിരിയത്ത്, ടി.എസ്.സജി, വഞ്ചിയൂർ പ്രവീൺ കുമാർ, മണക്കാട്‌രാമചന്ദ്രൻ , പനച്ചമൂട് ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുക്കും. ചിത്രത്തിലെ അണി യ റ പ്രവർത്തകർക്ക് ഉപഹാര സമർപ്പണവും നടത്തും.