തിരുവനന്തപുരം: തേക്കുംമൂട് റസിഡന്റ്സ് അസോസിയേഷന്റെ 17-ാമത് കുടുംബ സംഗമവും ഓണാഘോഷവും എഴുത്തുകാരിയും
തിരുവനന്തപുരം ആൾസെയ്ന്റ്സ് കോളേജ് മലയാള വിഭാഗം മേധാവിയുമായ ഡോ. സി. ഉദയകല ഉദ്ഘാടനം ചെയ്തു. ടിആർഎ പ്രസിഡന്റ് റ്റി. ജ്യോതിസ്കുമാർ അധ്യക്ഷനായിരുന്നു. സെക്രട്ടറി തേക്കുംമൂട് സുമേഷ് സ്വാഗതം പറഞ്ഞു. സാമൂഹ്യ സുരക്ഷയ്ക്ക് റസിഡന്റ്‌സ് അസോസിയേഷന്റെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ജോർജ് ജോസഫ് പ്രഭാഷണം നടത്തി.
അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം ആദരിക്കുകയും എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ഹരിത കർമ്മസേന പ്രവർത്തകർക്ക് ഓണം ബോണസ് നൽകി.മെഡിക്കൽ കോളേജ് പോലീസ് സബ് ഇൻസ്‌പെക്ടറും ചൈൽഡ് വെൽഫയർ ഓഫീസറുമായ എ. ഷാജഹാൻ, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ. വി. അരുൺകുമാർ എന്നിവർ സംസാരിച്ചു.
കെ. എൽ. 01 ഫോക്ക് മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച നാടൻ പാട്ടുകളും അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
റഹിം പനവൂർ
ഫോൺ : 9946584007