ഡോ.ഏ.പി.ജെ അബ്ദുൽ കലാം ബാല പ്രതിഭാ പുരസ്കാരം അപേക്ഷകൾ ക്ഷണിക്കുന്നു

0

ലോക വിദ്യാർത്ഥി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്ക് ഡോ.ഏ.പി.ജെ അബ്ദുൽ കലാം സ്റ്റഡിസെൻ്ററിൻ്റെ ഡോ.ഏ പി.ജെ അബ്ദുൽ കലാം ബാല പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
പരിസ്ഥിതി പ്രവർത്തനങ്ങൾ,,
ശാസ്ത്ര അഭിരുചി പരിപോഷിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങൾ,
ജല സംരക്ഷണ പ്രവർത്തനങ്ങൾ,
ജീവകാരുണ്യ പ്രവർത്തനങ്ങൾ,
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,
ജൈവ പച്ചക്കറി കൃഷി ,നൈപുണ്യവികസനം, മറ്റ് മാതൃകാ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ തീരുമാനിക്കുന്നത്. പ്രവർത്തനങ്ങളുടെ വിവരണങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തിയുള്ള PDF റിപ്പോർട്ട് താഴെ കൊടുത്തിരിക്കുന്ന ഇ മെയിലിലോ, വാട്സ്ആപ്പ് നമ്പറിലോ ഒക്ടോബർ രണ്ടാം തീയതി രാത്രി 11.59 നകം അയക്കണമെന്ന് ഡോ.ഏ.പി.ജെ.അബ്ദുൽകലാം സ്റ്റഡിസെൻ്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു.ഡോ.ഏ പി ജെ അബ്ദുൽകലാമിൻ്റെ ജന്മദിനമായ ഒക്ടോബർ 15 ന് ആലപ്പുഴയിൽ വച്ച് പുരസ്കാരങ്ങൾ വിതരണം വിതരണം ചെയ്യുന്നതാണ്.
Email. apjabdulkalamstudycentre@gmail.com
Whatsapp no. +919946949500

You might also like

Leave A Reply

Your email address will not be published.