അധികം ആരും ശ്രദ്ധിക്കാത്ത, കഴിക്കാന്‍ ഇഷ്ട്ടപെടാത്ത ഒരു പച്ചക്കറിയാണ് ബീന്‍സ്. ഫാസെലോസ് വള്‍ഗാരിസ്’ എന്നറിയപ്പെടുന്ന ‘ബീന്‍’ കുടുംബത്തിലെ അംഗമാണ് ‘ഗ്രീന്‍ ബീന്‍സ്’ അല്ലെങ്കില്‍ ‘ഫ്രഞ്ച് ബീന്‍സ്’ എന്നറിയപ്പെടുന്ന ബീന്‍ വര്‍ഗം. ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ബീന്‍സിന്റെ ഗുണങ്ങള്‍ നിരവധിയാണ്. ഇതില്‍ അടങ്ങിയ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ പ്രധാനമായും കാഴ്ചശക്തിയെ സംരക്ഷിക്കുന്നു. അതുപോലെ തിമിരം വരാതെയിരിക്കാനും ബീന്‍സ് ഉത്തമമാണ്. കൂടാതെ അര്‍ബുദത്തേയും പ്രമേത്തേയും പ്രതിരോധിക്കാനും ഈ പച്ചക്കറി വളരെ ഉത്തമമാണ്.