കേരളത്തിലെ പ്രമുഖ സ്റ്റേഷനുകളിൽ സി ഐ ആർ യു എ യുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും.
കോഴിക്കോട് : രണ്ടാമത് വന്ദേ ഭാരത് മംഗലാപുരം – കോട്ടയം റൂട്ടിൽ അനുവദിച്ച കേന്ദ്രസർക്കാരിനെയും റെയിൽവേ അധികാരികളെയും കോൺഫറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗം അഭിനന്ദിച്ചു. കേരളത്തിലെ പ്രമുഖ സ്റ്റേഷനുകളിൽ പുതിയ വന്ദേ ഭാരതിന് ഊഷ്മള സ്വീകരണം നൽകാൻ യോഗം തീരുമാനിച്ചു.
സാങ്കേതിക തടസ്സം ഇല്ലെങ്കിൽ ചെങ്ങന്നൂർ സ്റ്റോപ്പോടുകൂടി കൊല്ലത്തേക്ക് പുതിയ വന്ദേ ഭാരത് നീട്ടിയാൽ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലക്കാർക്കും ശബരിമല – പരുമല തീർത്ഥാടകർക്കും ഏറെ പ്രയോജനപ്രദം ആയിരിക്കും എന്ന് യോഗം അഭിപ്രായപ്പെട്ടു.
ഏറെ തിരക്കുകൾ ഉണ്ടെങ്കിലും എത്രയും പെട്ടെന്ന് ബഹു. പ്രധാനമന്ത്രി പുതിയ വന്ദേ ഭാരതിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. റീജിനൽ ഓഫീസിൽ ചേർന്ന യോഗത്തിൽ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. രാവിലെ അഞ്ചുമണിക്ക് മംഗലാപുരത്തു നിന്നും ആരംഭിക്കുന്ന വന്ദേ ഭാരത് മംഗലാപുരം, കണ്ണൂർ, കോഴിക്കോട്, നെടുമ്പാശ്ശേരി വ്യോമയാന യാത്രക്കാർക്കും, ഹൈക്കോടതിയിലേക്കും മറ്റും പോകുന്നവർക്ക് സൗകര്യപ്രദമായ രീതിയിലാണ് സമയം ക്രമീകരിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. തീവണ്ടി യാത്രക്കാർ ദേശീയ സംസ്ഥാനതലത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്ത് പ്രായോഗിക നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് മുൻഗണന ക്രമത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതിന് വേണ്ടി വിപുലമായ യോഗം അടുത്തമാസം മൂന്നു ദിവസങ്ങളിലായി ഹൈദരാബാദിൽ ചേരുമെന്ന് അധ്യക്ഷൻ സദസ്സിനെ അറിയിച്ചു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് റാഫി പി ദേവസ്സി യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പൊതുവേയും മലബാറിന്റെ പ്രത്യേകിച്ചും വികസനത്തിനും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും ഇത്തരം സംഘടനകളുടെ കൂട്ടായ്മ ഏറെ ഗുണകരവും അനിവാര്യവും ആണെന്ന് ഉദ്ഘാടകൻ പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.ടി ആസാദ്, കെ കൃഷ്ണൻകുട്ടി (ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി) എം വി കുഞ്ഞാമു (ഇൻഡോ അറബ് കോൺഫെഡറേഷൻ), ആർ ജയന്തകുമാർ ( കേരള ആർട്ട് കെയർ സൊസൈറ്റി ), കെ വി മെഹബൂബ്(എസ് എസ് ബി ഒ എ ), ജോസി ചുങ്കത്ത് ( ഡിസ്ട്രിക്ട് മർച്ചന്റ് അസോസിയേഷൻ), പി അബ്ദുൽ റഷീദ് ( ഹോൾസെയിൽ ഫ്രൂട്ട്സ് മർച്ചന്റ് അസോസിയേഷൻ ), നോവെക്സ് മൻസൂർ സി കെ ( മലബാർ ഡെവലപ്മെന്റ് കൗൺസിൽ), സി സി മനോജ് ( കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ) അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, സി എൻ അബൂബക്കർ കോയ, കെ. കെ വിജയൻ ( മൈസൺസ്) എന്നിവർ സംസാരിച്ചു. കോൺഫെഡറേഷൻ ദേശീയ കൺവീനർ സൺഷൈൻ ഷോർണൂർ സ്വാഗതവും കേരള റീജിയൻ വൈസ് പ്രസിഡന്റ്
അഡ്വക്കേറ്റ് എം കെ അയ്യപ്പൻ നന്ദിയും പറഞ്ഞു.
ഷെവലിയാർ സി ഇ ചാക്കുണ്ണി
വർക്കിംഗ് ചെയർമാൻ
സി ഐ ആർ യു എ
06-09-2023
കോഴിക്കോട്.