കുട്ടികളിൽ വിശപ്പു കൂട്ടാൻ ഏത്തപ്പഴം ഇങ്ങനെ കൊടുക്കൂ

0

നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം സമ്പുഷ്ടമാണ് നേന്ത്രപ്പഴം.നേന്ത്രപ്പഴം കഴിയ്ക്കുന്ന രീതിയും ഏറെ പ്രധാനപ്പെട്ടതാണ്. ഇത് ഏതു വിധത്തില്‍ കഴിയ്ക്കുന്നുവെന്നതിനെ ആശ്രയിച്ചിരിയ്ക്കും, ഇതിലെ പോഷകങ്ങള്‍ ലഭിയ്ക്കുന്നത്. പ്രധാനമായും ഇത് പുഴുങ്ങിയത്, പച്ചക്കായ ഉപ്പേരിയോ കറിയോ ആക്കിയത്, ചിപ്‌സാക്കി, പഴുത്ത പഴമായി തുടങ്ങിയ രീതികളിലാണ് കഴിയ്ക്കുന്നത്. ഇങ്ങനെ ഓരോ രീതിയില്‍ കഴിയ്ക്കുമ്പോള്‍ ഓരോ തരം ഗുണങ്ങളാണു ലഭിയ്ക്കുന്നത്.. അധികം പഴുക്കാത്ത പഴം, അതായത് നല്ലപോലെ പഴുക്കാത്ത, എന്നാല്‍ പഴുത്തു തുടങ്ങിയ ഏത്തക്കായ കഴിയ്ക്കുന്നത് പൊതുവേ നല്ലതാണെന്നു പറയാം. അതായത് നല്ലതു പോലെ മൂത്ത് പഴുക്കാന്‍ തുടങ്ങിയത്. പ്രമേഹ രോഗികള്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും ഏറെ നല്ലതാണ് അധികം പഴുക്കാത്ത പഴം കറി വച്ചോ പുഴുങ്ങിയോ കഴിയ്ക്കുന്നത്. ഇതില്‍ റെസിസ്റ്റന്‍സ് സ്റ്റാര്‍ച്ചിന്റെ രൂപത്തിലാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ളത്. ഇതു കൊണ്ടു തന്നെ പ്രമേഹ രോഗത്തിന് ഭീഷണിയല്ല. നല്ലപോലെ പഴുത്ത ഏത്തപ്പഴം പ്രമേഹ രോഗികള്‍ക്ക് അത്ര കണ്ട് സുരക്ഷിതമല്ലെന്നു പറയാം. ഇതില്‍ മധുരമുള്ളതു തന്നെ കാരണം.അധികം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമമാണ്. ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം വരുന്നതു തടയുന്ന ഒന്നാണ്.

You might also like

Leave A Reply

Your email address will not be published.