ഓമല്ലൂർ സാന്ത്വനം ചാരിറ്റിക്ക് പ്രേം നസീർ പുരസ്ക്കാരം സമർപ്പിച്ചു

0

കോട്ടയം: മലയാള സിനിമയിലെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ 97-ാം ജൻമദിനം പ്രമാണിച്ച് പ്രേം നസീർ സുഹൃത് സമിതി നിത്യ ഹരിതം 97 ചടങ്ങും പുരസ്ക്കാര സമർപ്പണവും കോട്ടയം ദർശന ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങ് ഉൽഘാടനം ചെയ്ത സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന പത്തനംതിട്ട ഓമല്ലൂർ സാന്ത്വനം ചാരിറ്റി ഡയറക്ടർ എസ്. സീനത്തിന് പ്രേം നസീർ കർമ്മ ശ്രേയസ് പുരസ്ക്കാരവും , ഗവ: ചീഫ് വിപ്പ് ഡോ:എൻ. ജയരാജ് പ്രശസ്തി പത്രവും സമർപ്പിച്ചു. മോൻ സ് ജോസഫ് എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു.

പ്രേം നസീർ സുഹൃത് സമിതി കോട്ടയം ചാപ്റ്റർ ഒരുക്കിയ നിത്യ ഹരിതം 97 ചടങ്ങിൽ വെച്ച് പ്രേം നസീർ കർമ്മ ശ്രേയസ് പുരസ്ക്കാരം ഓമല്ലൂർ സാന്ത്വനം ചാരിറ്റി ഡയറക്ടർ എസ്. സീനത്തിന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സമർപ്പിക്കുന്നു. ഗവ: ചീഫ് വിപ്പ് ഡോ: ആർ. ജയരാജ്, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , മോൻ സ് ജോസഫ് , കോട്ടയം ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് ബിന്ദു, കോട്ടയം മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ എന്നിവർ സമീപം.

You might also like

Leave A Reply

Your email address will not be published.