‘ഷെവലിയർ സി. ഇ.ചാക്കുണ്ണിയുടെ 80ാം ജന്മദിന സുവനിർ യുവ തലമുറയ്ക്ക് വഴികാട്ടി’- വി. ഏ. ഹസ്സൻ

0

കോഴിക്കോട്: ആറ് പതിറ്റാണ്ടിലെ അനുഭവങ്ങൾ ഉൾകൊള്ളിച്ച്സി. ഇ ചാക്കുണ്ണിയുടെ “ഓർമ്മകൾ ഓർമ്മപ്പെടുത്തലുകൾ” എന്ന എണ്പതാം വാർഷിക സുവനിർ പുതുസംരംഭകർക്കും, വരുംതലമുറക്കും മാതൃകയാണ് എന്ന് എം. വി. ആർ. കാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചെയർമാനും,ഫ്ലോറാ ഹോട്ടൽ ഗ്രൂപ്പ് ചെയർമാനുമായ ശ്രീ. വി . ഏ ഹസ്സൻ പറഞ്ഞു. ദുബായി ഫ്ലോറാ ഇൻ ഹോട്ടൽ കോൺഫ്രൻസ് ഹാളിൽ യു.എ.ഇ യിലെ പ്രവാസികളുടെ സാന്നിധ്യത്തിൽ സോവനിർ ഡോക്ടർ എം പി കരീം വെങ്കിടങ്ങിന് നൽകി നടത്തിയ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷെവലിയാർ ചാക്കുണ്ണിയുടെ ” ഓർമ്മകൾ ഓർമ്മപ്പെടുത്തലുകൾ ” എന്ന സോവനീർ ദുബായ് ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ എംവിആർ ക്യാൻസർ സെന്റർ വൈസ് ചെയർമാൻ വി. ഏ. ഹസ്സൻ ഡോക്ടർ എംപി കറിം വെങ്കിടങ്ങിന് നൽകി പ്രകാശനം ചെയ്യുന്നു. മുഹമ്മദ് റാഫി, സി. ഏ.ജയിംസ് മാത്യു, സി എ ബ്യൂട്ടി പ്രസാദ്, ഷെവലിയാർ സിഇ ചാക്കുണ്ണി, ചാക്കോഊളകാടൻ, ജോബ് കൊള്ളന്നൂർ, അഡ്വക്കേറ്റ് എം കെ അയ്യപ്പൻ എന്നിവർ സമീപം

സിഎ ജെയിംസ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കോർഡിനേറ്റർ സി എ ബ്യൂട്ടി പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. ജോബ് കൊള്ളന്നൂർ, ചാക്കോ ഊളകാടൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.ഷെവ.സി. ഇ. ചാക്കുണ്ണി യുഎഇയിൽ താൻ
സ്നേഹിക്കുന്നവരുടെയും, തന്നെ സ്നേഹിക്കുന്നവരുടെയും സാന്നിധ്യത്തിൽ സോവനീർ പ്രകാശനം നടത്താൻ കഴിഞ്ഞതിൽ മറുപടി പ്രസംഗത്തിൽ നന്ദിയും, പങ്കെടുത്ത ഓരോരുത്തരോടും സ്നേഹവും കടപ്പാടും അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫ്ലോറ ഗ്രൂപ്പ് ഹോട്ടൽസ് സി. ഇ. ഒ.മൊഹമ്മദ് റാഫി സ്വാഗതവും, എം ഡി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ നന്ദി രേഖപ്പെടുത്തി.
ഷെവ. സി. ഇ. ചാക്കുണ്ണി.98474-12000
അഡ്വ. എംകെ. അയ്യപ്പൻ.

You might also like

Leave A Reply

Your email address will not be published.