എല്ലാ സീറ്റുകളും ഫ്ലാറ്റായി മടക്കിവെക്കാം, കിടിലന്‍ കാറുമായി കിയ

0

ഏകദേശം 16.91 ലക്ഷം രൂപയില്‍ (20,500 ഡോളര്‍) ആരംഭിക്കുന്ന കാറിന്റെ ഓര്‍ഡര്‍ ബുക്കുകളും കമ്ബനി തുറന്നിട്ടുണ്ട്. നിയോണ്‍ ഗ്രീൻ ഉള്‍പ്പെടെ ആകര്‍ഷകമായ നിറങ്ങളില്‍ ഈ കാര്‍ ലഭ്യമാണ്. മണിക്കൂറില്‍ 130 കിലോമീറ്ററാണ് കാറിന് പരമാവധി വേഗത.കിയയുടെ കോംപാക്‌ട് കാറാണിത്. ഈ സ്മാര്‍ട്ട് കാര്‍ 15.9 സെക്കൻഡില്‍ 81 കിലോമീറ്റര്‍ വേഗത കൈവരിക്കും. 1, 2, നാല് സീറ്റര്‍ മൂന്ന് വേരിയന്റുകളാണ് വിപണിയില്‍ വരുന്നത്. ഇലക്‌ട്രോണിക് ഷിഫ്റ്റ് ലിവര്‍ ലഭ്യമാകും. 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സെൻട്രല്‍ കണ്‍സോള്‍ സെന്ററും ഉണ്ട്. കാര്‍ ക്യാബിനില്‍ ഇരട്ട കളര്‍ തീം ലഭ്യമാകും.കാറിന് 32.2 kWh എല്‍.എഫ്.പി ബാറ്ററി പായ്ക്ക് ലഭിക്കുന്നു, 86 എച്ച്‌പി പവറും 147 എൻഎം ടോര്‍ക്കും സൃഷ്ടിക്കുന്നു. റേഞ്ച് 205 കിലോമീറ്ററോളം നിലനില്‍ക്കുമെന്ന് കിയ അവകാശപ്പെടുന്നു. 150 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച്‌ 40 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. അതേ സമയം, ഏഴ് കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച്‌, ഏകദേശം ആറ് മണിക്കൂറിനുള്ളില്‍ കാര്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യപ്പെടും.ഇതില്‍ ഇലക്‌ട്രോണിക് ബ്രേക്ക്, ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്. ആകര്‍ഷകമായ ആറ് നിറങ്ങളിലാണ് എത്തുന്നത്. കാറിന്റെ സ്മോക്ക് ബ്ലൂ കളര്‍ ഏറെ ഇഷ്ടപ്പെടുന്നു. ഈ ഇവിക്കുള്ളിലെ എല്ലാ സീറ്റുകളും ഫ്ലാറ്റായി മടക്കിവെക്കാം, അതേസമയം മോഡലിന്റെ കാര്‍ഗോ പതിപ്പില്‍ ഒരു സീറ്റ് സജ്ജീകരണം കാണുമെന്നും കിയ പറയുന്നു.

എന്നാല്‍ പുതിയ റേ ഇവിയുടെ ഇന്ത്യയിലെ ലോഞ്ച്, ഡെലിവറി എന്നിവയെക്കുറിച്ച്‌ കിയ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. ഇന്ത്യൻ വിപണിയില്‍ എത്തിയാല്‍ ഈ മോഡല്‍ എംജി കോമറ്റ് ഇവിയുമായി മത്സരിക്കും. നിലവില്‍ നിരവധി ഇലക്‌ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ് കിയ.

You might also like

Leave A Reply

Your email address will not be published.