തിരുവനന്തപുരം: കാലാതീതമായ രൂപകല്‍പ്പനയ്ക്കും ഗുണനിലവാരത്തിനും പേരുകേട്ട ബ്ലാക്ക്ബെറിസ് ഓണത്തിന് പുരുഷന്മാര്‍ക്കായി പ്രത്യേക വസ്ത്രങ്ങള്‍ പുറത്തിറക്കുന്നു. മനോഹരമായ ശേഖരത്തില്‍ നിന്നുള്ള എല്ലാ സ്റ്റൈലുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഏറെ ആകര്‍ഷണീയമായാണ്. ടെംപ് ടെക് & ടെക് പ്രോ ശ്രേണി മുതല്‍ ഉജ്ജ്വലമായ ഉത്സവ ശേഖരം വരെ അതിനൂതനമായ കലക്ഷനുകള്‍ ബ്ലാക്ബെറിസ് കാഴ്ചവെക്കുന്നു. വ്യത്യസ്ത ശൈലിയിലും ഡിസൈനിലും പുരുഷന്മാര്‍ക്ക് അനുയോജ്യമായ വൈവിധ്യമാര്‍ന്ന വസ്ത്ര തെരഞ്ഞെടുപ്പുകള്‍ ബ്ലാക്ക് ബെറി അവതരിപ്പിക്കുന്നു. പുരുഷന്മാരുടെ സ്യൂട്ടുകള്‍, ബ്ലേസറുകള്‍, ടീസ്, ഷര്‍ട്ടുകള്‍, ട്രൗസറുകള്‍, ഡെനിംസ്, ആക്സസറികള്‍, പാദരക്ഷകള്‍ എന്നിവയുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക്ബെറിയുടെ എല്ലാ റീട്ടെയ്ലുകളിലും ഓണ്‍ലൈന്‍ സ്റ്റോറുകളിലും പുതിയ ശേഖരം ലഭ്യമാണ്.
ഈ ഉത്സവ സീസണില്‍ തങ്ങളുടെ എക്സ്‌ക്ലൂസീവ് ശേഖരം പുരുഷന്മാര്‍ക്ക് മികച്ചതായി തോന്നുക മാത്രമല്ല, ഓണത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്ന വസ്ത്രങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുവെന്ന് ബ്ലാക്ക്ബെറിസ് മെന്‍സ്വെയര്‍ ഡയറക്ടര്‍ നിതിന്‍ മോഹന്‍ പറഞ്ഞു.