8 ലക്ഷത്തില്‍ താഴെ ഇത്രയും ഫീച്ചറുള്ള കാര്‍ വേറെയില്ല

0

ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ മൈക്രോ-എസ്‌യുവിയായ എക്‌സ്‌റ്റര്‍ അവതരിപ്പിച്ചത്.ചെറു എസ്‌യുവി അതിവേഗം തന്നെ ജനപ്രീതി നേടി. ഇപ്പോള്‍, ഉപഭോക്താക്കള്‍ വാഹനത്തിന്റെ ഏറ്റവും വാല്യു ഫോര്‍-മണി വേരിയന്റുകള്‍ ഏതെല്ലാമാണ് എന്ന് എക്സ്പ്ലോര്‍ ചെയ്യുകയാണ് എന്നു പറയാം. അടുത്തിടെ പുറത്തുവന്ന ഒരു ഓണ്‍ലൈൻ വീഡിയോയില്‍ എക്‌സ്റ്ററിന്റെ ബേസ് മോഡലിന് തൊട്ടു മുകളിലുള്ള S വേരിയന്റിന്റെ വിശേഷങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരു വാല്യു ഫോര്‍-മണി വേരിയന്റിനായി തെരയുന്നവര്‍ക്ക് ഇതൊരു മികച്ച ചോയിസ് ആവുമെന്ന് വീഡിയോ സൂചിപ്പിക്കുന്നു.

വീഡിയോ ടീം ഓട്ടോട്രെൻഡ് എന്ന യൂട്യൂബ് ചാനലാണ് പങ്കുവെച്ചിരിക്കുന്നത്. മോഡലിനെ ഷോക്കേസ് ചെയ്താണ് വീഡിയോ ആരംഭിക്കുന്നത്, ഇത് സെക്കൻഡ്-ടു-ബേസ് അല്ലെങ്കില്‍ ബേസിന് തൊട്ടുമുകളിലുള്ള S വേരിയന്റാണെന്ന് അവതാരകൻ പരാമര്‍ശിക്കുന്നു. വ്ലോഗറിന്റെ അഭിപ്രായത്തില്‍, എല്ലാ അവശ്യ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുവെങ്കിലും ചില ഫാൻസി കംഫര്‍ട്ട് ഫീച്ചറുകള്‍ നഷ്‌ടപ്പെടുത്തുന്നു.ഇനി വാഹനത്തിന്റെ എക്സ്റ്റീരിയര്‍ നോക്കിയാല്‍, ബേസ് മോഡല്‍ E വേരിയന്റിനേക്കാള്‍ കൂടുതല്‍ പ്രീമിയം ലുക്കിനായി മതിയായ ഡിസൈൻ എലമെന്റുകളും ഫീച്ചറുകള്‍ പായ്ക്ക് ചെയ്യുന്നു. ബേസ് മോഡലിന്റെ ശൂന്യതയ്ക്കും ടോപ്പ് സ്പെക്ക് മോഡലിന്റെ സമ്ബന്നതയ്ക്കും ഇടയില്‍ ഒരു മികച്ച സന്തുലനാവസ്ഥ ഇത് നിലനിര്‍ത്തുന്നു.S വേരിയന്റില്‍ സ്ക്വയര്‍ ഷെയ്പ്പിലുള്ള ഹാലജൻ ഹെഡ്‌ലാമ്ബുകളാണ് സജ്ജീകരിച്ചിരിക്കുന്നത്, കൂടാതെ ടോപ്പ്-സ്പെക്ക് വേരിയന്റിന് സമാനമായ H -ആകൃതിയിലുള്ള എല്‍ഇഡി DRL-കളും ഹാലജൻ ഇൻഡിക്കേറ്ററുകളും ലഭിക്കുന്നു. കൂടാതെ സില്‍വര്‍ സ്‌കിഡ് പ്ലേറ്റിനൊപ്പം S വേരിയന്റിന്റെ മുൻവശത്ത് ടോപ്പ് വേരിയന്റില്‍ വരുന്ന അതേ പാരാമെട്രിക് ഗ്ലോസ് ബ്ലാക്ക് ഗ്രില്ലാണ് ഒരുക്കി ഇരിക്കുന്നത്.വശങ്ങളിലേക്ക് നീങ്ങുമ്ബോള്‍, കാറിന്റെ സൈഡ് പ്രൊഫൈലില്‍ ഇതിന് ബോഡി-കളര്‍ഡ് B പില്ലര്‍ ലഭിക്കുന്നു, ബ്ലാക്ക് മാസ്കിംഗ് പോലും ഇല്ല, അതിനാല്‍ ഇതൊരു ലോവര്‍-സ്പെക്ക് വേരിയന്റാണെന്ന് വ്യക്തമാകുന്നു. കൂടാതെ, S വേരിയന്റിന് ബോഡി കളര്‍ഡ് ഡോര്‍ ഹാൻഡിലുകളാണ് വരുന്നത്, എന്നിരുന്നാലും ഇലക്‌ട്രിക് സണ്‍റൂഫ്, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിൻ ആന്റിന തുടങ്ങിയവ നഷ്ടപ്പെടുന്നു.

S വേരിയന്റിന് 14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ കമ്ബനി വാഗ്ദാനം ചെയ്യുന്നു, അവ സില്‍വര്‍ വീല്‍ കവറുകളാല്‍ മൂടപ്പെട്ടിരിക്കുന്നു. പിൻവശത്തേക്ക് നീങ്ങുമ്ബോള്‍ കാറിന്റെ C-പില്ലര്‍ നമുക്ക് കാണാം, ഇതിന് ടോപ്പ്-സ്പെക്ക് മോഡലിന്റെ അതേ പാരാമെട്രിക് ഡിസൈനാണ് ലഭിക്കുന്നത് എന്ന് മനസിലാക്കാം. പിന്നില്‍ ബൂട്ട് ലിഡിലും ഫ്രണ്ടിലെ അതേ ഗ്ലോസ് ബ്ലാക്ക് സെന്റര്‍പീസ് ലഭിക്കുന്നു.S വേരിയന്റിന് H ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ ലഭിക്കുന്നുണ്ടെങ്കിലും റിയര്‍ റൂഫ് സ്‌പോയിലറും റിയര്‍ വൈപ്പര്‍ വാഷറും ഡീഫോഗറും ലഭിക്കുന്നില്ല. ബൂട്ട് ലിഡ് തുറന്ന് കാറിന്റെ ഇന്റീരിയറിന്റെ ഒരു വ്യൂ നമുക്ക് കാണാം. കാറിന് 330 ലിറ്റര്‍ ബൂട്ട് സ്പെയ്സാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്, പാഴ്സല്‍ ട്രേ നീക്കം ചെയ്താല്‍ ഇത് 390 ലിറ്റര്‍ ആയി ഉയര്‍ത്താം.

അകത്തളത്തിലേക്ക് നീങ്ങുമ്ബോള്‍, ടോപ്പ് സ്പെക്ക് വേരിയന്റുകള്‍ക്കും മറ്റ് സബ്-കോംപാക്‌ട് എസ്‌യുവി സഹോദരങ്ങളായ വെന്യുവിനും സമാനമായ ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍ സജ്ജീകരണവും നമുക്ക് കാണാനാവും. S വേരിയന്റിന് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കുന്നുണ്ടെങ്കിലും കണക്റ്റിവിറ്റി ഫീച്ചറുകള്‍ ലഭിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.അത് കൂടാതെ മാനുവല്‍ എയര്‍ കണ്ടീഷനിംഗ് സിസ്റ്റവും മാനുവല്‍ ട്രാൻസ്മിഷനുമാണ് ഇതില്‍ വരുന്നത്, ബേസിന് തൊട്ടു മുമ്ബുള്ള വേരിയന്റ് ആണെങ്കിലും, വാഹനം അവശ്യ ഫീച്ചറുകളാല്‍ പായ്ക്ക്ഡാണ് എന്ന് നമുക്ക് ഇതില്‍ നിന്ന് പറയാനാവും. 7.27 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് മാന്യമായ പാക്കേജ് ഹ്യുണ്ടായി എക്സ്റ്റര്‍ S വേരിയന്റ് വാഗ്ദാനം ചെയ്യുന്നു.

You might also like

Leave A Reply

Your email address will not be published.