തിരുവനന്തപുരം : ഹിന്ദു ധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ ഏക സിവിൽ കോഡ് എന്ത്? എന്തിന്? എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ജൂലൈ 11 ചൊവ്വാഴ്ച വൈകിട്ട് 5.20 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ എ. പി. അബ്ദുള്ളകുട്ടി ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി അഡ്വക്കേറ്റ് ശാസ്തമംഗലം അജിത് കുമാർ അധ്യക്ഷത വഹിക്കും. കുരുക്ഷേത്ര പ്രകാശൻ ചീഫ് എഡിറ്റർ കാ. ഭാ.സുരേന്ദ്രൻ, മാധ്യമപ്രവർത്തകൻ ജി. കെ. സുരേഷ്ബാബു, ഹിന്ദു ധർമ്മ സഭ കൺവീനർ എ.കെ. എൻ അരുൺ തുടങ്ങിയവർ സംസാരിക്കും. ലോകാചാര്യന്മാരെ പ്രകീർത്തിച്ചുകൊണ്ടുള്ള ‘നാമജപ ഗീതം’ എന്ന സിഡി ചടങ്ങിൽ പ്രകാശനം ചെയ്യും. റിട്ടയേർഡ് പോലീസ് സൂപ്രണ്ടും ചലച്ചിത്ര നടനുമായ എ കെ. വേണുഗോപാൽ കാ. ഭാ. സുരേന്ദ്രന് നൽകി സിഡി പ്രകാശിപ്പിക്കും. ആര്യനാട് സുഗതൻ രചിച്ച നാമജപഗീതത്തിന്റെ സംഗീതം നൽകിയത് രാജ്‌മോഹൻ വെള്ളനാടും ആലപിച്ചത് ജോസ് സാഗറും ആണ്.
റഹിം പനവൂർ
ഫോൺ : 9946584007