തൊടുപുഴ :- പ്രേം നസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രേം നസീറിന്റെ 97-ാo ജൻമദിനം നിത്യഹരിതം -97 എന്ന പേരിൽ തൊടുപുഴയിൽ സംഘടിപ്പിക്കും. സമിതിയുടെ തൊടുപുഴ ചാപ്റ്ററുമായി ചേർന്നാണ് തൊടുപുഴയിൽ വിപുലമായ പരിപാടികളോടെ നിത്യഹരിതനായകന്റെ ജൻമദിനം ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
28 ന് വൈകിട്ട് 4 ന് തൊടുപുഴ ഇ എ പി. ആഡിറ്റോറിയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൽഘാടനം ചെയ്യും. പ്രേംനസീർ രാഷ്ട്രീയകർമ്മ ശ്രേഷ്ഠ പുരസ്ക്കാരം മന്ത്രി റോഷി അഗസ്റ്റിന് സമർപ്പിക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജ് പ്രശസ്തി പത്രങ്ങളും വിദ്യാഭ്യാസ ഉപഹാരങ്ങളും നൽകും. തൊടുപുഴ ചാപ്റ്റർ പ്രസിഡണ്ട് വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.
മികച്ച പ്രസ്ക്ലബ്ബിനുള്ള പുരസ്ക്കാരം ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സോജൻ സ്വരാജ്, സെക്രട്ടറി ജെയ്സ് വാട്ടപ്പള്ളി എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.
നിഷാന്ത് സാഗർ (ചലച്ചിത്ര ശ്രേഷ്ഠ), റഫീക്ക് ചൊക്ലി (നവാഗത നടൻ). പി.ഗോപാലകൃഷ്ണൻ നായർ (സാമൂഹ്യ സേവനം), ഷിജു മോഹൻ (സമഗ്ര സംഭാവന വിദ്യാഭ്യാസ ശ്രേഷ്ഠ), മുതലക്കോടം ഹോളി ഫാമിലി ആശുപത്രി (ആതുരാലയ ശ്രേഷ്ഠ), ജോസ് കുട്ടി മഠത്തിൽ (ചലച്ചിത്ര സമഗ്ര സംഭാവന). മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി (സാംസ്ക്കാരിക കലാകേന്ദ്രം), മണികണ്ഠൻ പെരുമ്പടപ്പ് (ചലച്ചിത്ര സംഗീത ശ്രേഷ്ഠ), ആർ. തങ്കരാജ് (സമഗ്ര സംഭാവന – ടെലിവിഷൻ), അജിത് കൂത്താട്ടുകുളം, ദേവിക (ചലച്ചിത്ര പ്രതിഭ) എന്നിവരാണ് പുരസ്ക്കാര ജേതാക്കൾ.
സിനിമ – ടി.വി. താരങ്ങൾ പങ്കെടുക്കുന്ന കലാവിരുന്നും, സമിതി തൊടുപുഴ ചാപ്റ്റർ ഒരുക്കിയ ഹൃസ്വ ചിത്രം സ്പന്ദനം പ്രദർശനവും നടക്കും.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ചാപ്റ്റർ ഭാരവാഹികളായ വിജയകുമാർ ,സന്തോഷ് മാത്യു, ഹരിലാൽ,സന്ധ്യ, അശ്വതി സുമേഷ്, രമേശൻ എന്നിവർ സംബന്ധിച്ചു.